EXODUS 21
21
അടിമകളെ സംബന്ധിച്ച നിയമങ്ങൾ
1ഇസ്രായേല്യർക്ക് നീ നല്കേണ്ട നിയമങ്ങൾ ഇവയാണ്: 2“എബ്രായനായ അടിമയെ നിങ്ങൾ വിലയ്ക്കു വാങ്ങിയാൽ അവൻ ആറു വർഷം നിന്നെ സേവിക്കട്ടെ. ഏഴാം വർഷം പ്രതിഫലം വാങ്ങാതെ അവനെ സ്വതന്ത്രനാക്കണം. 3അവൻ തനിയെയാണ് വന്നതെങ്കിൽ അങ്ങനെതന്നെ പൊയ്ക്കൊള്ളട്ടെ. ഭാര്യയോടുകൂടിയാണ് വന്നതെങ്കിൽ ഭാര്യയോടൊപ്പം പോകട്ടെ. 4യജമാനൻ അവനെ വിവാഹം കഴിപ്പിക്കുകയും അവനു മക്കളുണ്ടാകുകയും ചെയ്താൽ അവന്റെ ഭാര്യയും മക്കളും യജമാനന്റെ വകയായിരിക്കും; അവൻ ഒറ്റയ്ക്ക് മടങ്ങിപ്പോകണം; 5എന്നാൽ ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കുന്നു; അതുകൊണ്ട് എനിക്ക് സ്വതന്ത്രനായി പോകേണ്ട’ എന്നു ദാസൻ തീർത്തുപറഞ്ഞാൽ, 6യജമാനൻ അവനെ ദൈവസന്നിധിയിൽ വാതിലിന്റെയോ കട്ടിളപ്പടിയുടെയോ അടുത്തു നിർത്തി സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം; അവൻ യജമാനന് ആയുഷ്കാലം അടിമയായിരിക്കും.” 7“ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെപ്പോലെ സ്വതന്ത്രയാകാൻ പാടില്ല. 8ഭാര്യയാക്കാൻവേണ്ടി വിലയ്ക്കു വാങ്ങുകയും പിന്നീട് അവളിൽ അതൃപ്തി തോന്നുകയും ചെയ്താൽ അവളെ അവളുടെ പിതാവിനു തിരിച്ചുകൊടുക്കണം. അവളെ വിദേശിക്കു വിറ്റുകളയാൻ യജമാനന് അവകാശമില്ല. അവൻ അവളോട് അന്യായമായി പ്രവർത്തിച്ചല്ലോ. 9മകനു ഭാര്യയാക്കാൻ വേണ്ടിയാണു വിലയ്ക്കു വാങ്ങിയതെങ്കിൽ അവളോടു സ്വന്തം മകളോടെന്നതുപോലെ പെരുമാറണം. 10രണ്ടാമതൊരുവളെ ഭാര്യയായി സ്വീകരിച്ചാൽ ആദ്യഭാര്യക്ക് ഭക്ഷണം, വസ്ത്രം, അർഹമായ മറ്റ് അവകാശങ്ങൾ ഇവയിലൊന്നും കുറവുവരുത്തരുത്. 11ഈ മൂന്നു വ്യവസ്ഥകളും അവൻ നിറവേറ്റുന്നില്ലെങ്കിൽ വില നല്കാതെ അവൾക്കു സ്വതന്ത്രയായി പോകാം.
അക്രമത്തിനു ശിക്ഷ
12ഒരുവനെ അടിച്ചുകൊല്ലുന്നവന് വധശിക്ഷ നല്കണം. 13അബദ്ധവശാൽ അടികൊണ്ട് ഒരാൾ മരിക്കുന്നുവെങ്കിൽ അതു ദൈവനിശ്ചയം എന്നു കരുതാം. ഞാൻ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അടിച്ചയാൾക്ക് ഓടിപ്പോകാം. അവിടെ അയാൾ സുരക്ഷിതനായിരിക്കും. 14ഒരാൾ ക്രുദ്ധനായി മനഃപൂർവം മറ്റൊരുവനെ ചതിച്ചുകൊന്നാൽ അയാൾ എന്റെ യാഗപീഠത്തിൽ അഭയം പ്രാപിച്ചാൽപോലും അവിടെനിന്ന് പിടിച്ചുകൊണ്ടു വന്ന് അവനെ വധിക്കണം.”
15സ്വപിതാവിനെയോ മാതാവിനെയോ അടിക്കുന്നവൻ വധിക്കപ്പെടണം.
16വിൽക്കാനോ അടിമവേല ചെയ്യിക്കാനോ വേണ്ടി മറ്റൊരാളെ തട്ടിക്കൊണ്ടു പോകുന്നവനും വധിക്കപ്പെടണം.
17സ്വപിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന് വധശിക്ഷ നല്കണം.
18പരസ്പരം ശണ്ഠ കൂടുന്നതിനിടയിൽ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഉള്ള പ്രഹരമേറ്റ് ഒരാൾ മരിച്ചില്ലെങ്കിലും ശയ്യാവലംബിയായെന്ന് ഇരിക്കട്ടെ; 19അയാൾക്ക് പിന്നീട് വടിയൂന്നിയെങ്കിലും നടക്കാൻ കഴിഞ്ഞാൽ ഇടിച്ചയാൾ ശിക്ഷാർഹനല്ല. എന്നാൽ അയാൾ നഷ്ടപ്പെട്ട സമയത്തിന് പ്രതിഫലം കൊടുക്കുകയും പൂർണ ആരോഗ്യം ലഭിക്കുന്നതുവരെ അയാളെ പരിപാലിക്കുകയും വേണം.
20ഒരുവൻ തന്റെ അടിമയെ ആണായാലും പെണ്ണായാലും വടികൊണ്ട് അടിക്കുകയും അയാൾ തൽക്ഷണം മരിക്കുകയും ചെയ്താൽ യജമാനൻ ശിക്ഷിക്കപ്പെടണം. 21എന്നാൽ അടിയേറ്റയാൾ ഒന്നോ രണ്ടോ ദിവസമെങ്കിലും ജീവിച്ചിരുന്നാൽ ശിക്ഷിക്കേണ്ടതില്ല. അടിമ യജമാനന്റെ സ്വത്താണല്ലോ.”
22“പുരുഷന്മാർ കലഹിക്കുന്നതിനിടയിൽ ഒരു ഗർഭിണിക്ക് പരുക്കേല്ക്കുകയും ഗർഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്ക്കാതിരിക്കുകയും ചെയ്താൽ പരുക്കേല്പിച്ചയാൾ അവളുടെ ഭർത്താവിന്റെ ആവശ്യപ്രകാരം മധ്യസ്ഥന്മാർ നിശ്ചയിക്കുന്ന തുക പിഴയായി നല്കണം. 23എന്നാൽ അവൾക്ക് ഉപദ്രവം ഏറ്റാൽ ജീവനു പകരം ജീവൻ, 24കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, 25പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തിൽ ശിക്ഷ നല്കണം.
26ഒരുവന്റെ പ്രഹരമേറ്റ് അടിമയുടെ ആണോ പെണ്ണോ ആകട്ടെ-കണ്ണു നഷ്ടപ്പെട്ടാൽ ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്കണം. 27ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു കൊഴിച്ചാലും പകരം സ്വാതന്ത്ര്യം നല്കണം.
28പുരുഷനെയോ സ്ത്രീയെയോ ഒരു കാള കുത്തിക്കൊന്നാൽ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥൻ കുറ്റക്കാരനല്ല. 29എന്നാൽ, ആ കാള മനുഷ്യരെ കുത്തുന്ന ശീലമുള്ളതും ഉടമസ്ഥൻ അതറിഞ്ഞിട്ടും കെട്ടി സൂക്ഷിക്കാത്തതും ആയിരിക്കെ അത് ആരെയെങ്കിലും കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ ഉടമസ്ഥനെയും വധിക്കണം. 30എന്നാൽ, മോചനദ്രവ്യം ചുമത്തപ്പെട്ടാൽ ആ തുക അടച്ച് അയാൾക്കു ജീവൻ വീണ്ടെടുക്കാം. 31കാള കുത്തിക്കൊല്ലുന്നത് ആൺകുട്ടിയെയോ പെൺകുട്ടിയെയോ ആയാലും ഈ ചട്ടം പാലിക്കണം. 32കാള കുത്തിക്കൊല്ലുന്നത് ഒരു ദാസനെയോ ദാസിയെയോ ആണെങ്കിൽ കാളയുടെ ഉടമസ്ഥൻ മുപ്പതു ശേക്കെൽ വെള്ളി അടിമയുടെ ഉടമസ്ഥനു കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
33“ഒരുവൻ ഒരു കുഴി തുറന്നിടുകയോ കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ആ കുഴിയിൽ ഒരു കാളയോ കഴുതയോ വീണു ചത്താൽ 34കുഴിയുടെ ഉടമസ്ഥൻ മൃഗത്തിന്റെ ഉടമസ്ഥന് അതിന്റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും.
35ഒരാളുടെ കാള മറ്റൊരുവന്റെ കാളയെ കുത്തിക്കൊന്നാൽ ജീവനുള്ള കാളയെ വിറ്റ് അതിന്റെ വില രണ്ടുപേരും വീതിച്ചെടുക്കണം; ചത്ത മൃഗത്തെയും അവർ വീതിച്ചെടുക്കണം. 36തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതെയിരുന്നാൽ അതിന്റെ കുത്തേറ്റു ചാകുന്ന കാളയ്ക്കു പകരം കാളയെ കൊടുക്കണം. ചത്തമൃഗം അയാൾക്കുള്ളതായിരിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 21: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: