EXODUS 22
22
നഷ്ടപരിഹാരം സംബന്ധിച്ച നിയമങ്ങൾ
1“കാളയെയോ ആടിനെയോ മോഷ്ടിച്ചു കൊല്ലുകയോ വിൽക്കുകയോ ചെയ്യുന്നവൻ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം. 2-4അയാൾ നഷ്ടപരിഹാരം ചെയ്തേ മതിയാകൂ. അതിനു വകയില്ലെങ്കിൽ സ്വയം വിറ്റ് മോഷ്ടിച്ച വസ്തുവിനു പകരം നല്കണം. മോഷ്ടിക്കപ്പെട്ട മൃഗം കാളയോ കഴുതയോ ആടോ ആകട്ടെ അതിനെ ജീവനോടെ അയാളുടെ കൈവശം കണ്ടുപിടിച്ചാൽ അയാൾ ഇരട്ടി പകരം കൊടുക്കണം. ഭവനഭേദനം നടത്തുന്നതിനിടയിൽ മോഷ്ടാവ് അടിയേറ്റു മരിച്ചാൽ അടിച്ചവനെ കൊലപാതകി എന്ന് എണ്ണിക്കൂടാ. എന്നാൽ പകൽനേരത്താണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അയാൾ കുറ്റക്കാരനായിരിക്കും.
5ഒരുവൻ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടിട്ട് അത് അയൽക്കാരന്റെ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ കൃഷി തിന്നു നശിപ്പിച്ചാൽ മൃഗത്തിന്റെ ഉടമസ്ഥൻ നിലത്തിലെയോ മുന്തിരിത്തോട്ടത്തിലെയോ ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
6ഒരുവൻ തീ കത്തിക്കുന്നതിനിടയിൽ അതു പടർന്ന് അയൽക്കാരന്റെ വയലിലെ വിളവോ, കൊയ്തടുക്കിയ കറ്റകളോ, നിലമോ വെന്തുപോയാൽ തീ കത്തിച്ചവൻ പകരം കൊടുക്കണം.
7അയൽക്കാരൻ സൂക്ഷിക്കാൻ ഏല്പിച്ച പണമോ സാധനമോ മോഷ്ടിക്കപ്പെടുകയും മോഷ്ടാവ് പിടിക്കപ്പെടുകയും ചെയ്താൽ അയാൾ ഇരട്ടി പകരം കൊടുക്കണം. 8മോഷ്ടാവിനെ പിടികിട്ടിയില്ലെങ്കിൽ വീട്ടുടമസ്ഥൻ ദൈവസന്നിധിയിൽ വന്ന് സൂക്ഷിക്കാൻ ഏറ്റ പണമോ പണ്ടമോ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. 9കാണാതെ പോയ കാള, കഴുത, ആട്, വസ്ത്രം മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ പേരിൽ വിശ്വാസലംഘനക്കുറ്റം ആരോപിക്കപ്പെട്ടാൽ ഇരുകക്ഷികളും ദൈവസന്നിധിയിൽ വരണം. കുറ്റക്കാരനായി വിധിക്കപ്പെടുന്നവൻ അപരന് ഇരട്ടി പകരം നല്കണം.
10ഒരുവൻ മറ്റൊരാളുടെ കഴുതയെയോ കാളയെയോ, ആടിനെയോ മറ്റേതെങ്കിലും മൃഗത്തെയോ സൂക്ഷിക്കാൻ ഏല്പിക്കുകയും അതു ചാവുകയോ, അപഹരിക്കപ്പെടുകയോ, അപകടത്തിൽപ്പെടുകയോ ചെയ്യുകയും ഇതിന് തെളിവൊന്നും ഇല്ലാതിരിക്കുകയും ചെയ്താൽ സൂക്ഷിക്കാൻ ഏറ്റിരുന്നയാൾ 11ദൈവസന്നിധിയിൽ വന്ന് അപരന്റെ മുതൽ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. പിന്നെ അയാൾ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഉടമസ്ഥൻ ഈ സത്യം അംഗീകരിക്കണം. 12എന്നാൽ അതു മോഷ്ടിക്കപ്പെട്ടതാണെങ്കിൽ സൂക്ഷിക്കാൻ ഏറ്റയാൾ നഷ്ടപരിഹാരം ചെയ്യണം. 13വന്യമൃഗങ്ങൾ കടിച്ചുകീറി കൊന്നതാണെങ്കിൽ അതിന്റെ അവശിഷ്ടം തെളിവായി ഹാജരാക്കട്ടെ. അതിനു പകരം കൊടുക്കേണ്ടതില്ല.
14ഒരുവൻ അയൽക്കാരനോടു വായ്പ വാങ്ങിയ മൃഗത്തിന് ഉടമസ്ഥന്റെ അസാന്നിധ്യത്തിൽ മുറിവേല്ക്കുകയോ ജീവഹാനി വരികയോ ചെയ്താൽ പൂർണ നഷ്ടപരിഹാരം ചെയ്യണം. 15ഉടമസ്ഥൻ കൂടെയുണ്ടായിരുന്നാൽ പകരം കൊടുക്കേണ്ടതില്ല. കൂലിക്കു വാങ്ങിയതാണെങ്കിൽ കൂലികൊണ്ടു പരിഹരിക്കപ്പെടും.
സാന്മാർഗികവും മതപരവുമായ നിയമങ്ങൾ
16വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു യുവതിയെ വശീകരിച്ച് അവളുടെ കൂടെ ശയിക്കുന്നവൻ അവൾക്ക് വിവാഹധനം കൊടുത്ത് അവളെ ഭാര്യയായി സ്വീകരിക്കണം. 17എന്നാൽ അവളെ അയാൾക്കു വിവാഹം ചെയ്തുകൊടുക്കാൻ അവളുടെ പിതാവിനു സമ്മതമില്ലെങ്കിൽ കന്യകമാർക്ക് കൊടുക്കേണ്ട വിവാഹധനം അയാൾ അവളുടെ പിതാവിനു കൊടുക്കണം.
18“മന്ത്രവാദിനികൾ നിങ്ങളുടെയിടയിൽ ജീവിക്കാൻ അനുവദിക്കരുത്. 19മൃഗവുമായി സംയോഗം ചെയ്യുന്നവൻ വധിക്കപ്പെടണം;”
20“സർവേശ്വരനല്ലാതെ അന്യദേവനു യാഗമർപ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.” 21“വിദേശിയോട് അപമര്യാദമായി പെരുമാറുകയോ, അയാളെ മർദിക്കുകയോ ചെയ്യരുത്; നിങ്ങളും ഈജിപ്തിൽ വിദേശികളായിരുന്നുവല്ലോ.” 22“വിധവയെയോ അനാഥനെയോ പീഡിപ്പിക്കരുത്; 23അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിക്കുകയും നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കുകയും ചെയ്യും.” 24“എന്റെ കോപം ജ്വലിച്ച് ഞാൻ നിങ്ങളെ വാളിനിരയാക്കും. നിങ്ങളുടെ ഭാര്യമാർ വിധവകളും മക്കൾ അനാഥരുമായിത്തീരും.”
25“എന്റെ ജനത്തിലെ ദരിദ്രന്മാരായ ആർക്കെങ്കിലും പണം കടം കൊടുക്കുമ്പോൾ നിങ്ങൾ പലിശയ്ക്കു പണം കടം കൊടുക്കുന്നവരെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയും അരുത്. 26അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അതു നീ തിരിച്ചുകൊടുക്കണം. 27അവനു പുതയ്ക്കാൻ വേറെ വസ്ത്രമില്ലല്ലോ. അതില്ലാതെ അവൻ എങ്ങനെ ഉറങ്ങും. അവൻ എന്നോടു നിലവിളിച്ചാൽ ഞാൻ കേൾക്കും; ഞാൻ കൃപാലുവായ ദൈവമാകുന്നു.”
28“നിങ്ങൾ ദൈവത്തെ നിന്ദിക്കരുത്. ജനത്തിന്റെ അധിപതിയെ ശപിക്കയും അരുത്. 29നിങ്ങളുടെ മെതിക്കളത്തിന്റെയും ചക്കുകളുടെയും സമൃദ്ധിയിൽനിന്ന് എനിക്കുള്ള ഓഹരി അർപ്പിക്കാൻ താമസിക്കരുത്. നിങ്ങളുടെ കടിഞ്ഞൂൽപുത്രന്മാരെ എനിക്കു നല്കണം. 30അതുപോലെതന്നെ നിങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെ എനിക്കു നല്കണം. അവ ഏഴു ദിവസം തള്ളയോടൊപ്പം നില്ക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് അർപ്പിക്കണം. 31നിങ്ങൾ എനിക്കായി വേർതിരിക്കപ്പെട്ടവരാണ്. അതുകൊണ്ട് മൃഗങ്ങൾ കടിച്ചുകീറിയ മാംസം നിങ്ങൾ ഭക്ഷിക്കരുത്. അത് നായ്ക്കൾക്ക് കൊടുക്കുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 22: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: