ISAIA 15
15
മോവാബിന്റെ നാശം
1മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആർ’ പട്ടണവും ‘കീർ’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിർജനമായിത്തീർന്നിരിക്കുന്നു. 2അതിനാൽ മോവാബ് ഇല്ലാതായിരിക്കുന്നു. ദീബോനിലെ ജനം ദുഃഖാചരണത്തിനു പൂജാഗിരികളിലേക്കു കയറിപ്പോയിരിക്കുന്നു. നെബോവിനെയും മെദേബായെയുംകുറിച്ചു മോവാബ് വിലപിക്കുന്നു. എല്ലാവരും തല മുണ്ഡനം ചെയ്തു താടി കത്രിച്ചു. 3അവർ വീഥികളിൽ ചാക്കുതുണി ധരിച്ചുനടക്കുന്നു. എല്ലാവരും കണ്ണീരും കൈയുമായി മട്ടുപ്പാവുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നു. 4ഹെശ്ബോനിലെയും എലെയായിലെയും ജനങ്ങൾ നിലവിളിക്കുന്നു. അവരുടെ രോദനം യഹസ്വരെ എത്തിയിരിക്കുന്നു. സായുധരായ മോവാബ്യർപോലും ഉറക്കെ നിലവിളിക്കുന്നു. മോവാബിന്റെ ഹൃദയം നടുങ്ങുന്നു. 5എന്റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാർഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവർ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തിൽ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയിൽ അവർ വിനാശത്തിന്റെ മുറവിളി ഉയർത്തുന്നു. 6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടുപോയിരിക്കുന്നു. പുല്ലുണങ്ങി ഇളനാമ്പുകൾ പൊടിക്കുന്നില്ല. പച്ചനിറം കാണാനേയില്ല. 7സർവസമ്പത്തും നിക്ഷേപങ്ങളും എടുത്തുകൊണ്ട് അവർ അലരിച്ചെടികൾ വളരുന്ന അരുവിക്കരകൾ കടന്നുപോകും. മോവാബിലുടനീളം രോദനശബ്ദം വ്യാപരിച്ചിരിക്കുന്നു. 8ആ വിലാപശബ്ദം എഗ്ലയീമും ബേർ-എലീമുംവരെ എത്തിയിരിക്കുന്നു. 9ദീബോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. എങ്കിലും ദീബോന്റെമേൽ ഇതിലധികം ഞാൻ വരുത്തും. മോവാബിൽനിന്ന് ഓടിപ്പോയവരുടെയും അവിടെ ശേഷിക്കുന്നവരുടെയുംമേൽ ഒരു സിംഹത്തെ ഞാൻ അയയ്ക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 15: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: