JEREMIA 50
50
ബാബിലോണിന്റെ പതനം
1ബാബിലോണിനെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും യിരെമ്യാപ്രവാചകനിലൂടെയുള്ള സർവേശ്വരന്റെ അരുളപ്പാട്: 2“ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കുക, പതാക ഉയർത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോൺ പിടിക്കപ്പെട്ടു; ബേൽദേവൻ ലജ്ജിക്കുന്നു; മെരോദാക്ദേവൻ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങൾ അപമാനിതരായി, വിഗ്രഹങ്ങൾ പരിഭ്രാന്തരായിരിക്കുന്നു. 3വടക്കുദേശത്തുനിന്ന് ഒരു ജനത അതിനെതിരെ ഉയർന്നിരിക്കുന്നു; അതു ബാബിലോണിനെ ശൂന്യമാക്കും; ആരും അതിൽ പാർക്കുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.
ഇസ്രായേലിന്റെ തിരിച്ചുവരവ്
4അന്നാളിൽ ഇസ്രായേൽജനങ്ങളും യെഹൂദാജനങ്ങളും വിലപിച്ചുകൊണ്ട് ഒരുമിച്ച് സർവേശ്വരന്റെ അടുക്കൽ വരും; അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെ അന്വേഷിക്കും. 5അവർ സീയോനിലേക്കു പോകാനുള്ള വഴി ചോദിക്കും; ആ വഴിയേ പോകും. ഒരിക്കലും വിസ്മരിക്കാത്ത ശാശ്വത ഉടമ്പടി ഉണ്ടാക്കുന്നതിന് അവിടുത്തെ അടുക്കൽ ഒന്നിച്ചുകൂടാം എന്നും അവർ പറയും.
6എന്റെ ജനം കാണാതെപോയ ആടുകളാണ്; അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിച്ചു; മലകളിൽ അലഞ്ഞു നടക്കാൻ അവരെ അനുവദിച്ചു; പർവതങ്ങളിലും മലകളിലുമായി അവർ അലഞ്ഞു നടക്കുന്നു; അവരുടെ ആല എവിടെ എന്ന് അവർ മറന്നുപോയി. കണ്ടവരെല്ലാം അവരെ ആക്രമിച്ചു; 7അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവർ സർവേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാർഥമായ അഭയവും പ്രത്യാശയുമായ സർവേശ്വരനോടു തന്നെ.’
8ബാബിലോണിന്റെ നടുവിൽനിന്ന് ഓടുവിൻ; അവിടെനിന്നു പുറത്തുപോകുവിൻ; ആട്ടിൻപറ്റത്തിന്റെ മുമ്പിൽ ഓടുന്ന മുട്ടാടുകളെപ്പോലെ ഓടുവിൻ. 9ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാൻ ഇളക്കിവിടും; അവർ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങൾ സമർഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല. 10ബാബിലോൺദേശം കൊള്ളയടിക്കപ്പെടും; അവളെ കൊള്ളയടിക്കുന്നവർ സംതൃപ്തരാകും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
ബാബിലോണിന്റെ വീഴ്ച
11എന്റെ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങൾ സന്തോഷിച്ച് ഉല്ലസിച്ചാലും; പുൽത്തകിടിയിലെ പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയാലും; കുതിരകളെപ്പോലെ ഹർഷാരവം മുഴക്കിയാലും 12നിങ്ങളുടെ മാതൃരാജ്യം ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ച ദേശം അപമാനിതയാകും; അവൾ ജനതകളിൽ ഏറ്റവും ചെറുതാകും; അവൾ മരുഭൂമിയും വരണ്ടനിലവും ആയിത്തീരും. 13സർവേശ്വരന്റെ ക്രോധംനിമിത്തം അവിടെ ജനവാസമുണ്ടാകയില്ല; അതു സമ്പൂർണമായി ശൂന്യമാകും; ബാബിലോണിലൂടെ കടന്നുപോകുന്നവരെല്ലാം സംഭ്രമിക്കും; അവൾക്കു നേരിട്ട അനർഥങ്ങൾ നിമിത്തം അവളെ പരിഹസിക്കും.
14വില്ലു കുലയ്ക്കുന്നവരേ, നിങ്ങൾ ബാബിലോണിനു ചുറ്റും അണിനിരക്കുവിൻ; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേർക്ക് അവ തൊടുത്തുവിടുവിൻ. അവൾ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. 15അവൾക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിൻ; അവൾ കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകൾ വീണു; മതിലുകൾ തകർന്നു വീണു; ഇതു സർവേശ്വരന്റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെ അവളോടും ചെയ്യുവിൻ. 16വിതയ്ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണിൽനിന്നു ഛേദിച്ചുകളയുവിൻ; മർദകന്റെ വാൾ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവർ ഓടിപ്പോകും.
ഇസ്രായേലിന്റെ തിരിച്ചുവരവ്
17സിംഹങ്ങൾ പിന്തുടർന്നു ചിതറിച്ച ആട്ടിൻപറ്റത്തെപ്പോലെയാണ് ഇസ്രായേൽ; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവിൽ ബാബിലോണിലെ നെബുഖദ്നേസർരാജാവ് അതിന്റെ അസ്ഥികൾ കാർന്നു തിന്നുന്നു. 18അതുകൊണ്ട് ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അസ്സീറിയായിലെ രാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണിലെ രാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കും. 19ഞാൻ ഇസ്രായേലിന് അവന്റെ മേച്ചിൽസ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവൻ കർമ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവൻ മേഞ്ഞു തൃപ്തനാകും. 20അക്കാലത്ത് ഇസ്രായേലിൽ അപരാധവും യെഹൂദായിൽ പാപവും കാണുകയില്ല; കാരണം ഞാൻ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു.
ബാബിലോണിനെതിരെ ന്യായവിധി
21മെരാഥയിംദേശത്തിനെതിരെ ചെല്ലുവിൻ; പെക്കോദ് നിവാസികൾക്കെതിരെ നീങ്ങുവിൻ; നിങ്ങൾ അവരെ സമ്പൂർണമായി നശിപ്പിക്കുകയും ഞാൻ കല്പിച്ചതുപോലെയെല്ലാം പ്രവർത്തിക്കുകയും വേണം എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 22യുദ്ധാരവം ദേശത്തു കേൾക്കുന്നു; വലിയ സംഹാരം നടക്കുകയാണ്. 23ഭൂമി മുഴുവൻ തകർത്ത ചുറ്റിക എങ്ങനെ തകർന്നു തരിപ്പണമായി. ജനതകളുടെ ഇടയിൽ ബാബിലോൺ എങ്ങനെ ബീഭത്സദൃശ്യമായിത്തീർന്നു. 24ഞാൻ കെണിവച്ചു, ബാബിലോണേ, നീ അതിൽ വീണു, അതു നീ അറിഞ്ഞില്ല; സർവേശ്വരനെതിരെ നീ മത്സരിച്ചതുകൊണ്ട് അവിടുന്നു നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു. 25സർവേശ്വരൻ ആയുധപ്പുര തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സർവശക്തനായ സർവേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീർക്കാനുണ്ട്. 26എല്ലാവശത്തുനിന്നും അതിന്റെ നേരേ വരുവിൻ; വന്ന് അവളുടെ ധാന്യപ്പുരകൾ തുറക്കുവിൻ; അവളെ നിശ്ശേഷം നശിപ്പിച്ചു ധാന്യക്കൂമ്പാരം പോലെ കൂട്ടുവിൻ; അവളിൽ യാതൊന്നും ശേഷിക്കരുത്. 27അവളുടെ കാളകളെ കൊല്ലുവിൻ; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവർക്കു ഹാ ദുരിതം! കേൾക്കുക! ബാബിലോൺദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവർ 28നമ്മുടെ ദൈവമായ സർവേശ്വരന്റെ പ്രതികാരം, അവിടുത്തെ ദേവാലയത്തിനു വേണ്ടിയുള്ള പ്രതികാരംതന്നെ സീയോനിൽ പ്രസിദ്ധമാക്കുന്നു.
29ബാബിലോണിനെതിരെ വില്ലാളികളെ വിളിച്ചുകൂട്ടി അതിനു ചുറ്റും പാളയമടിക്കുവിൻ; ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തിക്കു തക്കവിധം അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെയെല്ലാം അവളോടും ചെയ്യണം; അവൾ സർവേശ്വരനോട്, ഇസ്രായേലിന്റെ പരിശുദ്ധനോടുതന്നെ ധിക്കാരം കാട്ടിയിരിക്കുന്നു. 30അതുകൊണ്ട് അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 31അഹങ്കാരിയായ ബാബിലോണേ, ഞാൻ നിനക്ക് എതിരാണെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിന്റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു. 32അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ല; അവന്റെ നഗരങ്ങളിൽ ഞാൻ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും.
33സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേൽജനം പീഡിതരായിരിക്കുന്നു; അവരോടൊപ്പം യെഹൂദാജനവും; തടവുകാരായി കൊണ്ടുപോയവർ അവരെ മുറുകെ പിടിക്കുന്നു; അവരെ വിട്ടയയ്ക്കാൻ അവർ വിസമ്മതിക്കുന്നു. 34അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്; സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം; അവിടുന്നു തീർച്ചയായും അവർക്കുവേണ്ടി വാദിക്കും; ഭൂമിക്ക് അവിടുന്നു സ്വസ്ഥത നല്കും; എന്നാൽ ബാബിലോൺനിവാസികൾക്ക് അസ്വസ്ഥതയും.
35അവിടുന്ന് അരുളിച്ചെയ്യുന്നു: “ബാബിലോണിനെതിരെ ഒരു വാൾ ഉയർന്നിരിക്കുന്നു; അതിലെ നിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ തന്നെ. 36വ്യാജപ്രവാചകന്മാരുടെ നേരെ വാൾ ഉയർന്നിരിക്കുന്നു; അവർ വിഡ്ഢികളാകും. യോദ്ധാക്കളുടെമേൽ വാൾ ഉയർന്നിരിക്കുന്നു. അവർ നശിച്ചുപോകും. 37അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേൽ വാൾ ഉയർന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും. 38അവരുടെ ജലാശയങ്ങളുടെമേലും വാൾ ഉയർന്നിരിക്കുന്നു. കാരണം, അതു വിഗ്രഹങ്ങളുടെ നാടാണ്; അവയെച്ചൊല്ലി അവർ ഉന്മത്തരായിരിക്കുന്നു. 39അതുകൊണ്ടു ബാബിലോണിൽ വന്യമൃഗങ്ങളും കുറുനരിയും ഒട്ടകപ്പക്ഷിയും ഒന്നിച്ചു പാർക്കും; അതിൽ ഇനി ആരും ഒരിക്കലും വസിക്കയില്ല. 40സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയൽനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോൾ എന്നപോലെ അവിടെ ആരും പാർക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.
41ഇതാ വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനത! ഭൂമിയുടെ വിദൂരസ്ഥലങ്ങളിൽനിന്നു രാജാക്കന്മാർ ഇളകിവരുന്നു. 42അവരുടെ കൈയിൽ വില്ലും കുന്തവുമുണ്ട്; അവർ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്റെ ഇരമ്പൽ പോലെയാണ്. 43ബാബിലോണേ, അവർ യോദ്ധാക്കളെപ്പോലെ യുദ്ധസന്നദ്ധരായി കുതിരപ്പുറത്തു നിനക്കെതിരെ അണിനിരക്കുന്നു. അവരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ബാബിലോൺ രാജാവിന്റെ കരങ്ങൾ തളർന്നു; ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്ത്രീയെപ്പോലെ അവൻ അതിവേദനയിലായിരിക്കുന്നു. 44വലിയ ആട്ടിൻപറ്റത്തിന്റെ നേരേ വരുന്ന സിംഹംപോലെ, യോർദ്ദാനിലെ വനത്തിൽനിന്നു ഞാൻ ഇറങ്ങിവരും. ഞാൻ ബാബിലോണ്യരെ അവരുടെ നഗരങ്ങളിൽനിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടമുള്ളവനെ ഞാൻ ബാബിലോണിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏത് ഇടയന് എന്റെ നേരെ നില്ക്കാൻ കഴിയും? 45അതുകൊണ്ട് ബാബിലോണിന് എതിരെ അവിടുന്നു തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ബാബിലോൺ ദേശത്തിനെതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊൾവിൻ; ആട്ടിൻകൂട്ടത്തിൽ ഏറ്റവും ചെറിയതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടുപോകും; അവയുടെ ദുർവിധികണ്ട് ആലകൾപോലും സ്തംഭിച്ചുപോകും. 46ബാബിലോൺ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയിൽ മാറ്റൊലിക്കൊള്ളും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 50: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: