JEREMIA 51
51
ന്യായവിധി തുടരുന്നു
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികൾക്കും എതിരെ വിനാശം വിതയ്ക്കുന്ന കാറ്റ് ഞാൻ ഇളക്കിവിടും. 2പാറ്റുന്നവരെ ഞാൻ ബാബിലോണിലേക്കയയ്ക്കും; അവർ അവളെ പാറ്റി ദേശം ശൂന്യമാക്കും; അനർഥദിവസത്തിൽ അവൾക്കെതിരെ എല്ലാ ദേശത്തുനിന്നും അവർ വരും. 3അവളുടെ വില്ലാളികൾ വില്ലുകുലയ്ക്കാനും പടയാളികൾ പടച്ചട്ട ധരിച്ചുകൊണ്ടു നേരെ നില്ക്കാനും അനുവദിക്കരുത്; അവളുടെ യൗവനക്കാരെ വെറുതെ വിടരുത്; അവളുടെ സർവസൈന്യത്തെയും നിർമൂലമാക്കിക്കളയുക. 4ബാബിലോൺദേശത്ത് അവർ മരിച്ചുവീഴും; അവർ മുറിവേറ്റു തെരുവീഥികളിൽ കിടക്കും. 5അവരുടെ ദൈവമായ സർവശക്തനായ സർവേശ്വരൻ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു.
6ബാബിലോണിന്റെ മധ്യത്തിൽനിന്ന് ഓടി ജീവൻ രക്ഷപെടുത്തുവിൻ. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സർവേശ്വരന്റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്കും. 7ലോകത്തെ മുഴുവൻ മത്തു പിടിപ്പിച്ച സുവർണപാനപാത്രമായിരുന്നു സർവേശ്വരന്റെ കൈകളിൽ ബാബിലോൺ; ജനതകൾ അതിൽനിന്നു വീഞ്ഞു കുടിച്ച് ഉന്മത്തരായി. 8പെട്ടെന്നു ബാബിലോൺ വീണു തകർന്നുപോയി, അവൾക്കുവേണ്ടി വിലപിക്കുവിൻ. അവളുടെ മുറിവിൽ പുരട്ടാൻ തൈലം കൊണ്ടുവരുവിൻ; ഒരുവേള അവൾക്കു സൗഖ്യം ലഭിച്ചേക്കാം. 9ബാബിലോണിനെ നമ്മൾ സുഖപ്പെടുത്തുമായിരുന്നു, എന്നാൽ അവൾ അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വർഗത്തോളം ഉയർന്നു; ആകാശംവരെ അത് ഉയർന്നിരിക്കുന്നു. 10സർവേശ്വരൻ നമുക്കു നീതി കൈവരുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ സർവേശ്വരന്റെ പ്രവൃത്തികൾ നമുക്കു സീയോനിൽ പ്രഘോഷിക്കാം.
11അമ്പിനു മൂർച്ച വരുത്തുവിൻ, പരിച ധരിക്കുവിൻ; സർവേശ്വരൻ മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാൻ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സർവേശ്വരന്റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം. 12ബാബിലോണിന്റെ മതിലുകൾക്കെതിരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തമാക്കുവിൻ; കാവൽഭടന്മാരെ നിർത്തുവിൻ; പതിയിരുപ്പുകാരെ നിയോഗിക്കുവിൻ; ബാബിലോൺനിവാസികളെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്തത് സർവേശ്വരൻ നിറവേറ്റിയിരിക്കുന്നു. 13അനവധി ജലാശയങ്ങളും ധാരാളം നിക്ഷേപങ്ങളുമുള്ള ബാബിലോണേ, നിന്റെ അന്ത്യം അടുത്തിരിക്കുന്നു; നിന്റെ ജീവപാശം അറ്റുപോയിരിക്കുന്നു. 14സർവശക്തനായ സർവേശ്വരൻ സ്വന്തം നാമത്തിൽ സത്യം ചെയ്യുന്നു; വെട്ടുക്കിളികളെപ്പോലെ എണ്ണമറ്റ മനുഷ്യരെക്കൊണ്ട് ഞാൻ നിന്നെ നിറയ്ക്കും; അവർ നിനക്കെതിരെ ജയഭേരി മുഴക്കും.”
ഒരു സ്തുതിഗീതം
15സ്വന്തം ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതും ജ്ഞാനത്താൽ അതിനെ സ്ഥാപിച്ചതും വിവേകത്താൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. 16അവിടുന്നു ശബ്ദം പുറപ്പെടുവിക്കുമ്പോൾ, ആകാശത്തു വെള്ളത്തിന്റെ മുഴക്കമുണ്ടാകുന്നു; ഭൂമിയുടെ അറുതികളിൽ നിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്ക്കായി മിന്നൽപ്പിണരുകളെ അവിടുന്നു സൃഷ്ടിക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. 17സകല മനുഷ്യരും ബുദ്ധിയില്ലാത്തവരും ഭോഷന്മാരുമാണ്; തങ്ങൾ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാർ ലജ്ജിതരാകുന്നു; അവർ നിർമിച്ച വിഗ്രഹങ്ങൾ വ്യാജമാണ്; അവയ്ക്കു ജീവശ്വാസമില്ല. 18അവയെല്ലാം വിലയില്ലാത്ത മിഥ്യാമൂർത്തികളാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും. 19യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേൽ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം.
ചുറ്റിക
20ബാബിലോണേ, നീ എന്റെ ചുറ്റിക; യുദ്ധത്തിനുള്ള എന്റെ ആയുധം, നിന്നെക്കൊണ്ടു ഞാൻ ജനതകളെയും രാജ്യങ്ങളെയും തകർക്കും. 21നിന്നെക്കൊണ്ടു കുതിരകളെയും കുതിരക്കാരെയും ഞാൻ ഇല്ലാതാക്കും. തേരിനെയും തേരാളിയെയും നശിപ്പിക്കും. 22നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും യുവാവിനെയും ഇല്ലാതാക്കും; യുവാവിനെയും യുവതിയെയും തകർക്കും. 23നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും ഉന്മൂലമാക്കും; കർഷകരെയും അവരുടെ ഉഴവുകാളകളെയും ഛേദിച്ചുകളയും; നിന്നെക്കൊണ്ട് ഞാൻ ഭരണാധികാരികളെയും അധികാരികളെയും നശിപ്പിക്കും.
ബാബിലോണിനുള്ള ശിക്ഷ
24ബാബിലോണിനെയും അതിലെ സർവജനങ്ങളെയും അവർ സീയോനിൽ ചെയ്ത അതിക്രമങ്ങൾക്കുവേണ്ടി നിങ്ങൾ കാൺകെ ഞാൻ പകരം ചോദിക്കും. 25ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന വിനാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിനക്കെതിരെ ഞാൻ എന്റെ കൈ നീട്ടി കടുംതൂക്കായ പാറകളിൽനിന്നു തള്ളിയിടും; നിന്നെ അഗ്നിക്കിരയായ പർവതമാക്കും. 26നിന്നിൽനിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല; നീ എന്നേക്കും ശൂന്യമായിരിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
27ദേശത്ത് കൊടി ഉയർത്തുവിൻ. ജനതകളുടെ ഇടയിൽ കാഹളം മുഴക്കുവിൻ; ബാബിലോണിനെതിരെ യുദ്ധം ചെയ്യാൻ ജനതകളെ ഒരുക്കുവിൻ; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടുവിൻ; അവൾക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിൻ; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിൻ. 28ബാബിലോണിനോടു യുദ്ധം ചെയ്യാൻ ജനതകളെ സജ്ജമാക്കുക; മേദ്യരാജാക്കന്മാരും അവരുടെ ഭരണാധികാരികളും ദേശാധിപതികളും അവരുടെ അധീനതയിലുള്ള ദേശങ്ങളും അതിനൊരുങ്ങട്ടെ. 29ബാബിലോൺദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു. 30ബാബിലോണിലെ യോദ്ധാക്കൾ യുദ്ധം ചെയ്യുന്നതു മതിയാക്കി കോട്ടകളിലേക്കു മടങ്ങി; അവർ ശക്തി ക്ഷയിച്ച് അബലകളായ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അവരുടെ പാർപ്പിടങ്ങൾ അഗ്നിക്കിരയാകുന്നു; ഓടാമ്പലുകൾ തകരുന്നു. 31നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത ബാബിലോൺരാജാവിനെ അറിയിക്കാൻ 32ഓട്ടക്കാരന്റെ പിന്നാലെ ഓട്ടക്കാരനും, ദൂതന്റെ പിന്നാലെ ദൂതനും ഓടിയെത്തുന്നു. നദിക്കടവുകൾ പിടിക്കപ്പെട്ടിരിക്കുന്നു; കോട്ടകൊത്തളങ്ങൾ അഗ്നിക്കിരയായി, യോദ്ധാക്കൾ ഭയചകിതരായിരിക്കുന്നു. 33ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ബാബിലോണേ, നീ കൊയ്ത്തുകാലത്തെ മെതിക്കളം പോലെയാകും; അവളുടെ കൊയ്ത്തുകാലം സമീപിച്ചിരിക്കുന്നു.
34ബാബിലോൺരാജാവായ നെബുഖദ്നേസർ എന്നെ വിഴുങ്ങി; അവൻ എന്നെ തകർത്തു; എന്നെ ഒഴിഞ്ഞ പാത്രമാക്കി; വ്യാളിയെന്നപോലെ എന്നെ വിഴുങ്ങിയിരിക്കുന്നു; എന്റെ വിശിഷ്ടഭോജ്യങ്ങൾ കൊണ്ടു വയറുനിറച്ചശേഷം എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. 35എന്നോടും എന്റെ ചാർച്ചക്കാരോടും ചെയ്ത അതിക്രമം ബാബിലോണിനും ഭവിക്കട്ടെ എന്നു സീയോൻനിവാസികൾ പറയട്ടെ; എന്റെ രക്തത്തിനു ബാബിലോൺ നിവാസികൾ ഉത്തരവാദികളായിരിക്കുമെന്നു യെരൂശലേമും പറയട്ടെ.
സർവേശ്വരൻ ഇസ്രായേലിനെ സഹായിക്കും
36സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകൾ ഉണക്കിക്കളയും. 37ബാബിലോൺ കൽക്കൂമ്പാരമായി മാറും; അതു കുറുനരികളുടെ വിഹാരകേന്ദ്രമാകും; അതു ഭീതിദവും പരിഹാസവിഷയവുമാകും; ആരും അവിടെ പാർക്കുകയില്ല. 38അവർ സിംഹങ്ങളെപ്പോലെ ഗർജിക്കും; സിംഹക്കുട്ടികളെപ്പോലെ മുരളും. 39അവർ ജയോന്മത്തരായിരിക്കുമ്പോൾ ഞാൻ അവർക്ക് വിരുന്നൊരുക്കും; ഇനി ഉണരാത്തവിധം നിത്യനിദ്രയിൽ ആകുന്നതിനുവേണ്ടി അവരെ കുടിപ്പിച്ചു മത്തരാക്കും. 40ആട്ടിൻകുട്ടികളെയും ആണാടുകളെയും ആൺകോലാടുകളെയുംപോലെ കൊലക്കളത്തിലേക്കു ഞാൻ അവരെ നയിക്കും.
ബാബിലോണിന്റെ അന്ത്യം
41സമസ്തലോകത്തിന്റെയും പ്രശംസാപാത്രമായിരുന്ന ബാബിലോൺ എങ്ങനെ പിടിക്കപ്പെട്ടു? ജനതകളുടെ മധ്യേ ബാബിലോൺ എങ്ങനെ ബീഭത്സയായിത്തീർന്നു? 42കടൽ ബാബിലോണിനെ ആക്രമിച്ചിരിക്കുന്നു; ഇളകി മറിയുന്ന തിരമാലകൾ അതിനെ മൂടിയിരിക്കുന്നു. 43അവളുടെ നഗരങ്ങൾ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല. 44ബാബിലോണിലെ ബേൽദേവനെ ഞാൻ ശിക്ഷിക്കും; അവൻ വിഴുങ്ങിയതിനെ ഞാൻ പുറത്തെടുക്കും; ജനതകൾ അവനെ ആരാധിക്കാൻ ഇനി പോകയില്ല; ബാബിലോണിന്റെ മതിലുകൾ വീണിരിക്കുന്നു.
45എന്റെ ജനമേ, ബാബിലോണിന്റെ മധ്യത്തിൽനിന്നു പുറത്തുപോകുവിൻ; സർവേശ്വരന്റെ ഉഗ്രകോപത്തിൽനിന്നു രക്ഷപെടുവിൻ. അക്രമം ദേശത്തു നടക്കുന്നു; 46ഒരു ഭരണാധികാരി മറ്റൊരു ഭരണാധികാരിക്ക് എതിരായിരിക്കുന്നു എന്നിങ്ങനെ ദേശത്തു വർഷം തോറും മാറിമാറി കേൾക്കുന്ന വാർത്ത കേട്ടു നിങ്ങൾ അധീരരാകരുത്; ഭയപ്പെടുകയുമരുത്; 47ബാബിലോണിലെ വിഗ്രഹങ്ങളെ ഞാൻ നശിപ്പിക്കുന്ന കാലം വരുന്നു; അവളുടെ ദേശം ലജ്ജിക്കും; ബാബിലോണിന്റെ മധ്യേ അവളുടെ നിഹതന്മാർ നിപതിക്കും. 48അപ്പോൾ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബിലോണിനെച്ചൊല്ലി സന്തോഷിച്ചു പാടും; സംഹാരകർ വടക്കുനിന്ന് അവർക്കെതിരെ വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 49ലോകത്തെമ്പാടുമുള്ള മനുഷ്യർ മരിച്ചുവീഴുന്നതിനു ബാബിലോൺ കാരണമായതുപോലെ, ഇസ്രായേലിലെ നിഹതന്മാരെപ്രതി ബാബിലോണും വീഴണം.
ബാബിലോണിലെ ഇസ്രായേല്യർക്കുള്ള സന്ദേശം
50വാളിൽനിന്നു രക്ഷപെട്ടവരേ, നില്ക്കാതെ ഓടുവിൻ; വിദൂരദേശത്തുനിന്നു സർവേശ്വരനെ ഓർക്കുവിൻ; യെരൂശലേം നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങൾ ലജ്ജിതരായിരിക്കുന്നു; 51വിദേശീയർ, അവിടുത്തെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിൽ പ്രവേശിച്ചിരിക്കുകയാൽ അപമാനംകൊണ്ട് ഞങ്ങൾ മുഖം മൂടിയിരിക്കുന്നു. 52അതുകൊണ്ടു ബാബിലോണിലെ വിഗ്രഹങ്ങളെ നശിപ്പിക്കുന്ന ദിനം വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ദേശത്തെല്ലായിടത്തും മുറിവേറ്റവർ ഞരങ്ങും. 53ബാബിലോൺ ആകാശത്തോളമുയർന്ന് ഉന്നതങ്ങളിൽ കോട്ടകൾ ഉറപ്പിച്ചാലും ഞാൻ സംഹാരകരെ അവളുടെമേൽ അയയ്ക്കും. സംഹാരകൻ അവളുടെമേൽ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
ബാബിലോണിന്റെ നാശം തുടരുന്നു
54ബാബിലോണിൽനിന്നു നിലവിളി കേൾക്കുന്നു; അവരുടെ ദേശത്തു നിന്നുള്ള മഹാനാശത്തിന്റെ ശബ്ദം തന്നെ. 55അവിടുന്ന് ബാബിലോണിനെ നശിപ്പിച്ച് അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു; വൻസമുദ്രങ്ങളിലെ തിരമാലകൾ പോലെ ഇരമ്പിക്കൊണ്ടു ശത്രുസൈന്യങ്ങൾ മുന്നേറുന്നു. 56സംഹാരകൻ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെട്ടു; അവരുടെ വില്ലുകൾ ഒടിഞ്ഞു; സർവേശ്വരൻ പ്രതികാരത്തിന്റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും. 57അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതികളെയും സൈന്യാധിപന്മാരെയും യോദ്ധാക്കളെയും ഞാൻ ഉന്മത്തരാക്കും; ഇനി ഉണരാത്തവിധം അവർ നിത്യനിദ്രയിലാകും. 58സർവശക്തനായ സർവേശ്വരനെന്ന നാമമുള്ളവനാണ് ഇത് അരുളിച്ചെയ്യുന്നത്. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിന്റെ കനത്തമതിലുകൾ നിലംപതിക്കും; അവളുടെ ഉയർന്ന കവാടങ്ങൾ അഗ്നിക്കിരയാകും. ജനങ്ങളുടെ അധ്വാനം വ്യർഥമാകും; അവരുടെ അധ്വാനഫലം അഗ്നിക്കിരയാകും.
യിരെമ്യായുടെ സന്ദേശം
59യെഹൂദാരാജാവായ സിദെക്കീയായുടെ നാലാം ഭരണവർഷം അയാളോടൊപ്പം ബാബിലോണിലേക്കു പോയ നേര്യായുടെ പുത്രനും മഹ്സേയായുടെ പൗത്രനുമായ സെരായായോടു യിരെമ്യാപ്രവാചകൻ ഇപ്രകാരം കല്പിച്ചു; സെരായാ ആയിരുന്നു ഈ യാത്രയിൽ വിശ്രമസങ്കേതങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. 60ബാബിലോണിനു വരാനിരിക്കുന്ന അനർഥങ്ങളും അഥവാ ബാബിലോണിനെക്കുറിച്ചുള്ള സകല വചനങ്ങളും യിരെമ്യാ ഒരു പുസ്തകത്തിലെഴുതി. 61യിരെമ്യാ സെരായായോടു പറഞ്ഞു: “നീ ബാബിലോണിലെത്തുമ്പോൾ ഈ വാക്യങ്ങളെല്ലാം വായിക്കണം. 62അതിനുശേഷം, സർവേശ്വരാ ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ശേഷിക്കാതെ എന്നെന്നേക്കും ശൂന്യമായിത്തീരുംവിധം അങ്ങ് ഇതിനെ നശിപ്പിക്കുമെന്നു കല്പിച്ചുവല്ലോ എന്നു പറയണം. 63പുസ്തകം വായിച്ചു തീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ്നദിയുടെ മധ്യത്തിലേക്ക് എറിയണം. 64അപ്പോൾ നീ പറയണം: ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ താണുപോകും. അവൾ തളർന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങൾ ഇവിടെ അവസാനിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 51: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: