JOSUA 15
15
യെഹൂദായുടെ ഓഹരി
1യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ദേശം തെക്ക് എദോമിന്റെ അതിർത്തിയിലുള്ള സീൻമരുഭൂമിയുടെ തെക്കേ അറ്റംവരെ വ്യാപിച്ചിരുന്നു. 2അവരുടെ ദേശത്തിന്റെ തെക്കേ അതിര്, ചാവുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽനിന്ന് ആരംഭിച്ചു. 3അക്രബ്ബീം മലയിടുക്കിലൂടെ സീൻമരുഭൂമിയിൽ കടന്നു ഹെസ്രോനിലൂടെ അദ്ദാറിലെത്തി. അവിടെനിന്നു കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്ത് എത്തിച്ചേർന്ന് വളഞ്ഞ് കാർക്കവരെയും 4പിന്നീട് അസ്മോനിലൂടെ ഈജിപ്തിലെ തോടുവരെയും ചെന്ന് കടലിൽ അവസാനിക്കുന്നു. 5കിഴക്കേ അതിര് യോർദ്ദാൻനദി ചെന്നുചേരുന്ന ചാവുകടലായിരുന്നു. വടക്കേ അതിര് യോർദ്ദാൻനദീമുഖത്തുള്ള ഉൾക്കടലിൽ ആരംഭിച്ച്, 6ബേത്ത്-ഹൊഗ്ലായിലൂടെ ബേത്ത്-അരാബായുടെ വടക്ക്, രൂബേന്റെ പുത്രനായ ബോഹാന്റെ കല്ലുവരെയും 7അവിടെനിന്ന് ആഖോർ താഴ്വരമുതൽ ദെബീരിലേക്കു കടന്ന്, അവിടെനിന്നു തിരിഞ്ഞു തോടിന്റെ തെക്ക് അദുമ്മീമിന് എതിർവശത്തുള്ള ഗില്ഗാലിലേക്കു കടക്കുകയും ചെയ്യുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. 8അവിടെനിന്ന് അതു യെബൂസ്യ മലയുടെ-യെരൂശലേമിന്റെ-തെക്കേ അറ്റത്തു ബെൻ-ഹിന്നോം താഴ്വര വരെ പോകുന്നു. പിന്നീട് രെഫായീംതാഴ്വരയുടെ വടക്കേ അറ്റത്ത് ഹിന്നോം താഴ്വരയുടെ പടിഞ്ഞാറു വശത്തുള്ള മലയുടെ മുകളിലേക്കു പോകുന്നു. 9അവിടെനിന്നു അതു നെപ്തോഹയിലെ നീരുറവയിലേക്കു തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെയും അവിടെനിന്നു ബാലായിലേക്കു (കിര്യത്ത്-യെയാരീം) തിരിഞ്ഞ്, 10ബാലായുടെ പടിഞ്ഞാറുവശം ചുറ്റി സേയീർമല കടന്നു കെസാലോൻ എന്നും നാമമുള്ള യെയാരീംമലയുടെ വടക്കേ ചരിവിലൂടെ ബേത്ത്-ശേമെശിൽ ഇറങ്ങി തിമ്നായിലേക്കു കടക്കുന്നു. 11പിന്നീട് ആ അതിര് എക്രോന്റെ വടക്കേ ചരിവിലൂടെ ശിക്രോനിലേക്കു തിരിഞ്ഞു ബാലാമല കടന്നു യബ്നേലിൽ വച്ചു കടലിൽ അവസാനിക്കുന്നു. 12പടിഞ്ഞാറേ അതിരു മെഡിറ്ററേനിയൻ സമുദ്രമാണ്. യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമിയുടെ അതിരുകൾ ഇവയാണ്.
ഹെബ്രോനും ദെബീരും ആക്രമിക്കുന്നു
(ന്യായാ. 1:11-15)
13സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ, യെഫുന്നെയുടെ പുത്രനായ കാലേബിനു യെഹൂദാഗോത്രത്തിന്റെ അവകാശഭൂമിയിൽ കിര്യത്ത്-അർബ്ബ (ഹെബ്രോൻ പട്ടണം) നല്കി. അനാക്കിന്റെ പിതാവായിരുന്നു അർബ്ബ. 14അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്ന മൂന്ന് അനാക്യകുലങ്ങളെ കാലേബ് അവിടെനിന്നു തുരത്തി. 15പിന്നീട് ദെബീർനിവാസികളെ ആക്രമിക്കാൻ പുറപ്പെട്ടു. കിര്യത്ത്-സേഫെർ എന്ന പേരിലായിരുന്നു ദെബീർ മുൻപ് അറിയപ്പെട്ടിരുന്നത്; 16കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്കുമെന്നു കാലേബ് പറഞ്ഞിരുന്നു. 17കാലേബിന്റെ സഹോദരനായ കെനസിന്റെ പുത്രൻ ഒത്നീയേൽ ആ പട്ടണം പിടിച്ചടക്കി. കാലേബ് തന്റെ മകൾ അക്സായെ അവനു ഭാര്യയായി നല്കുകയും ചെയ്തു. 18അവൾ ഭർത്താവിന്റെ അടുക്കൽ വന്നപ്പോൾ തന്റെ പിതാവിനോട് ഒരു നിലം ആവശ്യപ്പെടാൻ അവൻ അവളെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയ ഉടനെ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്തുതരണം” എന്നു കാലേബ് ചോദിച്ചു. 19അവൾ പ്രതിവചിച്ചു: “എനിക്ക് ഒരു ഉപകാരം ചെയ്തുതരണം; വരൾച്ചയുള്ള നെഗെബുദേശമാണല്ലോ അങ്ങ് എനിക്കു നല്കിയിരിക്കുന്നത്; അതുകൊണ്ട് എനിക്ക് ഏതാനും നീരുറവുകൾ കൂടി നല്കിയാലും.” അവൾ ആവശ്യപ്പെട്ടതുപോലെ മലയിലും താഴ്വരയിലുമുള്ള നീരുറവുകൾ കാലേബ് അവൾക്ക് വിട്ടുകൊടുത്തു.
യെഹൂദാപട്ടണങ്ങൾ
20യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങൾ താഴെപ്പറയുന്നതാണ്.
21തെക്കേ ദേശത്ത് എദോമിന്റെ അതിർത്തിയിലുള്ള യെഹൂദാപട്ടണങ്ങൾ ഇവയാണ്: 22കെബ്സെയേൽ, ഏദെർ, യാഗുർ, കീനാ, ദിമോനാ, 23അദാദാ, കേദെശ്, ഹാസോർ, യിത്നാൻ, 24സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, 25കെരിയോത്ത്-ഹെസ്രോൻ (ഹാസോർ), 26-27അമാം, ശെമ, മോലാദാ, ഹസർ- ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, 28ഹസർ- ശൂവാൽ, ബേർ-ശേബ, 29ബിസോത്യ, ബാലാ, ഇയ്യീം, ഏസെം, 30എൽ-തോലദ്, കെസീൽ, ഹോർമ്മാ, 31സിക്ലാഗ്, മദ്മന്നാ, സൻസന്നാ, ലെബായോത്ത്, ശിൽഹിം, 32ആയീൻ, രിമ്മോൻ എന്നീ ഇരുപത്തൊൻപതു പട്ടണങ്ങളും അവയോടു ചേർന്ന ഗ്രാമങ്ങളും.
33താഴ്വരയിൽ എസ്തായോൽ, സൊരാ, 34അശ്നാ, സനോഹാ, ഏൻ-ഗന്നീം, തപ്പൂഹാ, എനാം, 35യർമൂത്ത്, അദുല്ലാം, സോഖോ, 36അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 37-38സെനാൻ, ഹദാശാ, മിഗ്ദൽ-ഗാദ്, ദിലാൻ, 39മിസ്പെ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, 40എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, 41ബേത്ത്-ദാഗോൻ, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 42ലിബ്നാ, ഏഥെർ, 43ആശാൻ, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ, 44അക്ലീബ്, മാരേശാ എന്നീ ഒൻപതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 45എക്രോനും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; 46എക്രോൻമുതൽ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും. 47അസ്തോദും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്റെ ഭാഗംതന്നെ.
48മലമ്പ്രദേശത്ത്: ശാമീർ, യത്ഥീർ, സോഖോ, 49ദന്നാ, ദെബീർ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-സന്നാ, 50അനാബ്, എസ്തെമോ, ആനീം, 51ഗോശെൻ, ഹോലോൻ, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 52അരാബ്, ദൂമാ, എശാൻ, യാനീം, 53ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ, 54ഹെബ്രോൻ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-അർബ, സീയോർ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും.
55,56മാവോൻ, കർമ്മേൽ, സീഫ്, യൂതാ, ജെസ്രീൽ, 57യോക്ക്ദെയാം, സാനോഹാ, കയീൻ, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 58ഹൽഹൂൽ, ബേത്ത്-സൂർ, 59ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽ-തെക്കോൻ എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 60കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാൽ, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. 61മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീൻ, സെഖാഖാ, 62നിബ്ശാൻ, ഈർ-ഹമേലഹ്, എൻ-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.
63യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാൻ യെഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യർ യെഹൂദാഗോത്രക്കാരോടു ചേർന്ന് യെരൂശലേമിൽ ഇന്നും പാർക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOSUA 15: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: