JOSUA 16
16
എഫ്രയീമിനും മനശ്ശെക്കും കൊടുത്ത ദേശം
1യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ച അവകാശഭൂമിയുടെ അതിർത്തി യെരീഹോ നീരുറവിനടുത്തുള്ള യോർദ്ദാനിൽ ആരംഭിക്കുന്നു. 2അത് മലനാട്ടിലൂടെ ബേഥേലിൽ കടന്ന് ലൂസിൽനിന്ന് അർക്ക്യർ ജീവിച്ചിരുന്ന അതാരോത്തും, 3യഫ്ളേത്യരുടെ ദേശവും താഴത്തെ ബേത്ത്-ഹോരോനും, ഗേസെരും കടന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ എത്തുന്നു. 4ഈ പ്രദേശം ആണ് യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശമായി ലഭിച്ചത്.
എഫ്രയീമിന്റെ ഓഹരി
5എഫ്രയീംഗോത്രക്കാർക്കു കുടുംബം കുടുംബമായി ലഭിച്ച പ്രദേശങ്ങൾ: അതിന്റെ അതിര് കിഴക്ക് അതാരോത്ത്-അദ്ദാരിൽ നിന്നു ബേത്ത്-ഹോരോനിലേക്കും; 6അവിടെനിന്നു മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു. മിഖ്മെഥാത്ത് അവരുടെ ദേശത്തിന്റെ വടക്കുവശത്താണ്. കിഴക്കുവശത്തെ അതിര്, വളഞ്ഞു താനാത്ത്-ശീലോവിലൂടെ യാനോഹായുടെ കിഴക്കുവശത്തേക്കു പോകുന്നു. 7യാനോഹായിൽനിന്ന് അതാരോത്തിലും നാരാത്തിലും കൂടി കടന്ന് യോർദ്ദാന്റെ തീരത്ത് യെരീഹോവിൽ അത് അവസാനിക്കുന്നു; 8തപ്പൂഹായിൽനിന്ന് ആ അതിര് പടിഞ്ഞാറ് കാനാ തോടുവരെ ചെന്നു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. 9എഫ്രയീംഗോത്രക്കാർക്കു കുടുംബം കുടുംബമായി ലഭിച്ച അവകാശം ഇതാണ്. ഇതു കൂടാതെ മനശ്ശെ ഗോത്രക്കാരുടെ ദേശാതിർത്തിക്കുള്ളിൽ എഫ്രയീമ്യർക്കു കൊടുത്തിരുന്ന പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും ഉൾപ്പെടുന്നു. 10അവർ ഗേസെരിൽ പാർത്തിരുന്ന കനാന്യരെ അവിടെനിന്നു നീക്കിക്കളഞ്ഞില്ല. അവർ എഫ്രയീമ്യർക്ക് അടിമവേല ചെയ്തുകൊണ്ട് ഇന്നും അവിടെത്തന്നെ കഴിയുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOSUA 16: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: