ṬAH HLA മുഖവുര
മുഖവുര
ബി. സി. 586 ൽ യെരൂശലേമിനുണ്ടായ നാശം, തദനന്തരമുള്ള ദുരവസ്ഥ, പ്രവാസം മുതലായവയെക്കുറിച്ചു വിലപിച്ചുകൊണ്ട് രചിക്കപ്പെട്ട അഞ്ചു കവിതകളുടെ സഞ്ചയമാണ് വിലാപങ്ങൾ. ഇതിലെ മിക്ക കവിതകളും ശോകരസപ്രധാനങ്ങളാണെങ്കിലും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെയും സൂചനകളും ഇതിലടങ്ങിയിരിക്കുന്നു. ആരാധനാവേളകളിലും ബി. സി. 586 ലെ ദേശീയ ദുരന്തത്തെ അനുസ്മരിച്ചുകൊണ്ട് ആചരിക്കാറുള്ള ഉപവാസ പ്രാർഥനാവേളകളിലും യെഹൂദന്മാർ ഈ കവിതകൾ പാടാറുണ്ട്.
പ്രതിപാദ്യക്രമം
യെരൂശലേമിന്റെ ദുഃഖം 1:1-22
യെരൂശലേമിന്റെ ശിക്ഷാവിധി 2:1-22
ശിക്ഷയും പ്രത്യാശയും 3:1-66
യെരൂശലേം നാശത്തിൽ 4:1-22
കരുണയ്‍ക്കായുള്ള പ്രാർഥന 5:1-22
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ṬAH HLA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.