NUMBERS 32
32
യോർദ്ദാനു കിഴക്കുള്ള ഗോത്രങ്ങൾ
(ആവ. 3:12-22)
1രൂബേൻഗോത്രക്കാർക്കും ഗാദ്ഗോത്രക്കാർക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവർ കണ്ടു. 2അവർ മോശയോടും എലെയാസാർപുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു: 3-4“ഇസ്രായേൽജനസമൂഹത്തിനു മുമ്പിൽ സർവേശ്വരൻ കീഴടക്കിയ അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നീ പട്ടണങ്ങൾ ഉൾപ്പെടുന്ന പ്രദേശം ആടുമാടുകളെ വളർത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവർക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ. 5അങ്ങയുടെ കരുണയ്ക്ക് പാത്രമാകുന്നു എങ്കിൽ ഈ പ്രദേശം ഞങ്ങൾക്ക് അവകാശമായി തന്നാലും; യോർദ്ദാനക്കരെയുള്ള ദേശത്തേക്കു ഞങ്ങളെ കൊണ്ടുപോകരുതേ.” 6ഗാദ്, രൂബേൻ ഗോത്രക്കാരോടു മോശ പറഞ്ഞു: “സ്വന്തം സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ? 7സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്കിയ ദേശത്തേക്ക് അവർ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങൾ എന്തിനു നിരുത്സാഹപ്പെടുത്തുന്നു? 8ദേശം രഹസ്യനിരീക്ഷണം നടത്തുന്നതിനു കാദേശ്-ബർന്നേയയിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാൻ അയച്ചപ്പോൾ അവർ ചെയ്തതും ഇതു തന്നെയായിരുന്നു. 9എസ്കോൽതാഴ്വരയിൽ ചെന്ന് ആ ദേശം കണ്ടതിനുശേഷം സർവേശ്വരൻ തങ്ങൾക്കു നല്കിയ ദേശത്തേക്കു പോകാതിരിക്കാൻ ഇസ്രായേൽജനത്തെ അവർ നിരുത്സാഹപ്പെടുത്തി. 10-12അന്നു സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബും നൂനിന്റെ പുത്രൻ യോശുവയും ഒഴികെ ഈജിപ്തിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സർവേശ്വരൻ സത്യം ചെയ്തു. 13സർവേശ്വരന്റെ കോപം ഇസ്രായേൽജനത്തിന്റെ നേരേ ജ്വലിച്ചു; നാല്പതു വർഷം അവരെ മരുഭൂമിയിൽ അലഞ്ഞു നടക്കാൻ ഇടയാക്കി; സർവേശ്വരന് അനിഷ്ടമായി പ്രവർത്തിച്ച തലമുറ മുഴുവൻ ഇല്ലാതെയാകുന്നതുവരെ അവർ അങ്ങനെ നടന്നു. 14അവിടുത്തെ ഉഗ്രകോപം ഇസ്രായേൽജനത്തിനെതിരേ വീണ്ടും ജ്വലിക്കത്തക്കവിധം പാപികളായ മനുഷ്യരുടെ ഒരു പുതിയ തലമുറയായി നിങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്കു പകരം എഴുന്നേറ്റിരിക്കുന്നു. 15നിങ്ങൾ സർവേശ്വരനെ അനുഗമിക്കാതെയിരുന്നാൽ മരുഭൂമിയിൽ വീണ്ടും നിങ്ങളെ കൈവിട്ടുകളയും; അങ്ങനെ ഈ ജനത്തിന്റെ നാശത്തിനു നിങ്ങൾ ഉത്തരവാദികളാകും.” 16അപ്പോൾ അവർ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകൾക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികൾക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങൾ പണിയട്ടെ. 17എന്നാൽ ഇസ്രായേൽജനത്തെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതുവരെ ആയുധവുമേന്തി അവർക്കു മുമ്പേ പോകാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങളുടെ കുട്ടികൾ മാത്രം തദ്ദേശവാസികളിൽനിന്നു സുരക്ഷിതരായി കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. 18ഇസ്രായേൽജനം തങ്ങളുടെ അവകാശഭൂമി കൈവശമാക്കുന്നതുവരെ ഞങ്ങൾ സ്വന്തം വീടുകളിലേക്കു മടങ്ങുകയില്ല. 19യോർദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങൾ മറ്റ് ഇസ്രായേൽജനത്തോടൊപ്പം ഞങ്ങൾ അവകാശമാക്കുകയില്ല; യോർദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങൾക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.” 20മോശ അവരോടു പറഞ്ഞു: “നിങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കുമെങ്കിൽ ഇവിടെ സർവേശ്വരന്റെ സന്നിധിയിൽവച്ചുതന്നെ യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളുക. 21നിങ്ങളുടെ യോദ്ധാക്കൾ എല്ലാവരും ആയുധധാരികളായി സർവേശ്വരന്റെ മുമ്പാകെ നില്ക്കുമെങ്കിൽ, 22അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾക്കു മടങ്ങിപ്പോരാം. അപ്പോൾ സർവേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങൾ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സർവേശ്വരന്റെ മുമ്പിൽ നിങ്ങൾക്കുള്ള അവകാശമായിത്തീരും. 23“അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ സർവേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്റെ ഫലം നിങ്ങൾ അനുഭവിക്കുകയും ചെയ്യും. 24നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിൻപറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങൾ വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിക്കണം.” 25ഗാദ്ഗോത്രക്കാരും രൂബേൻഗോത്രക്കാരും മോശയോടു പറഞ്ഞു: “അവിടുന്നു കല്പിക്കുന്നതുപോലെ ഈയുള്ളവർ പ്രവർത്തിച്ചുകൊള്ളാം. 26ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലെയാദിലെ പട്ടണങ്ങളിൽ പാർക്കട്ടെ. 27അങ്ങയുടെ ദാസന്മാരായ ഞങ്ങൾ എല്ലാവരും അവിടുന്നു കല്പിക്കുന്നതുപോലെ സർവേശ്വരന്റെ മുമ്പാകെ യുദ്ധത്തിനു പൊയ്ക്കൊള്ളാം.”
28മോശ അവരെക്കുറിച്ച് എലെയാസാർ പുരോഹിതനോടും നൂനിന്റെ പുത്രനായ യോശുവയോടും ഇസ്രായേൽഗോത്രങ്ങളിലെ നേതാക്കന്മാരോടും ഇപ്രകാരം പറഞ്ഞു: 29“ഗാദ്, രൂബേൻ ഗോത്രക്കാരായ ഓരോരുത്തരും സർവേശ്വരന്റെ സന്നിധിയിൽ യുദ്ധസന്നദ്ധരായി യോർദ്ദാൻ കടക്കുകയും നിങ്ങളോടൊപ്പം ആ ദേശം നിങ്ങൾക്കായി പിടിച്ചടക്കുകയും ചെയ്താൽ ഗിലെയാദു പ്രദേശം അവർക്ക് അവകാശമായി കൊടുക്കണം. 30എന്നാൽ യുദ്ധസന്നദ്ധരായി അവർ നിങ്ങളോടുകൂടെ അക്കരയ്ക്കു വരുന്നില്ലെങ്കിൽ അവരുടെ അവകാശം കനാൻദേശത്തു നിങ്ങളുടെ ഇടയിൽതന്നെ ആയിരിക്കണം.” 31ഗാദ്, രൂബേൻ ഗോത്രക്കാർ പറഞ്ഞു: “സർവേശ്വരൻ അങ്ങയുടെ ദാസന്മാരോട് അരുളിച്ചെയ്തതുപോലെ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം. 32സർവേശ്വരന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി നദിക്ക് അക്കരെ കനാനിലേക്കു ഞങ്ങൾ പൊയ്ക്കൊള്ളാം. അങ്ങനെയായാൽ യോർദ്ദാനിക്കരെ ഞങ്ങളുടെ അവകാശം ഞങ്ങൾക്കുതന്നെ ലഭിക്കുമല്ലോ.” 33മോശ ഗാദ്, രൂബേൻ ഗോത്രക്കാർക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതി ഗോത്രത്തിനും, അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശവും അവയുടെ അതിർത്തിപ്രദേശങ്ങളിലുള്ള പട്ടണങ്ങളും അവകാശമായി നല്കി. 34ദീബോൻ, അതാരോത്ത്, അരോയേർ, 35അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ, 36ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നീ ഉറപ്പുള്ള പട്ടണങ്ങളും ആടുകൾക്കു തൊഴുത്തുകളും ഗാദ്ഗോത്രക്കാർ പണിതു. 37രൂബേൻഗോത്രക്കാർ ഹെശ്ബോൻ, എലെയാലേ, കിര്യത്തയീം, നെബോ, ബാൽ മെയോൻ, സിബ്മാ എന്നീ പട്ടണങ്ങൾ പണിതു. 38നെബോയുടെയും ബാൽമെയോന്റെയും പേരുകൾ മാറ്റിക്കളഞ്ഞു; അവർ നിർമ്മിച്ച പട്ടണങ്ങൾക്കു മറ്റു പേരുകൾ കൊടുത്തു. 39മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദ് കൈവശപ്പെടുത്തിയശേഷം അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. 40മോശ, മനശ്ശെയുടെ പുത്രനായ മാഖീരിന്റെകുലത്തിനു ഗിലെയാദുപ്രദേശം കൊടുത്തു; അവർ അവിടെ പാർത്തു. 41മനശ്ശെയുടെ പുത്രനായ യായീർ അതിലെ ഗ്രാമങ്ങൾ പിടിച്ചടക്കുകയും അവയ്ക്ക് #32:41 ഹവോത്ത്-യായീർ = കായീരിന്റെ ഗ്രാമങ്ങൾഹവോത്ത്-യായീർ എന്നു പേരു നല്കുകയും ചെയ്തു. 42കെനാത്തും അതിലെ ഗ്രാമങ്ങളും നോബഹ് കൈവശപ്പെടുത്തി. അതിന് നോബഹ് എന്ന് തന്റെ പേരു നല്കി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 32: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: