NUMBERS 33
33
ഈജിപ്തിൽനിന്നു മോവാബിലേക്കുള്ള യാത്ര
1മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്തിൽനിന്നു യാത്ര പുറപ്പെട്ട ഇസ്രായേൽജനം പാളയമടിച്ച സ്ഥലങ്ങൾ ഇവയാണ്. 2സർവേശ്വരന്റെ കല്പനയനുസരിച്ചു മോശ അവർ പാളയമടിച്ച സ്ഥലങ്ങൾ ക്രമമായി രേഖപ്പെടുത്തി. 3-4ഒന്നാം മാസം പതിനഞ്ചാം ദിവസം ഇസ്രായേൽജനം രമെസേസിൽനിന്നു പുറപ്പെട്ടു; സർവേശ്വരൻ നിഗ്രഹിച്ച ആദ്യജാതന്മാരെ ഈജിപ്തുകാർ അടക്കംചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ജനം വിജയോത്സാഹത്തോടുകൂടി അവർ കാൺകെ യാത്രയാരംഭിച്ചത്. അതു പെസഹയുടെ പിറ്റേദിവസമായിരുന്നു; സർവേശ്വരൻ അവരുടെ ദേവന്മാരുടെമേലും ന്യായവിധി നടത്തി. 5ഇസ്രായേൽജനം രമെസേസിൽനിന്നു യാത്ര തിരിച്ചു സുക്കോത്തിൽ പാളയമടിച്ചു. 6അവർ അടുത്തതായി പാളയമടിച്ചതു മരുഭൂമിയുടെ അതിരിലുള്ള ഏഥാമിൽ ആയിരുന്നു. 7അവിടെനിന്നു ബാൽ സെഫോന് എതിരെയുള്ള പീഹഹീരോത്തിനു നേരേ യാത്ര ചെയ്തു മിഗ്ദോലിനു കിഴക്കു പാളയമടിച്ചു. 8പീഹഹീരോത്തിൽനിന്നു ചെങ്കടൽ കടന്നു ശൂർ മരുഭൂമിയിലെത്തി. മരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി നടന്നു മാറായിൽ പാളയമടിച്ചു. 9പന്ത്രണ്ടു നീരുറവുകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്ന ഏലീമിലായിരുന്നു പിന്നീട് അവർ പാളയമടിച്ചത്. 10ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടൽ തീരത്തും 11അവിടെനിന്നു യാത്ര തിരിച്ചു സീൻമരുഭൂമിയിലും പാളയമടിച്ചു. 12സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ട് ദൊഫ്ക്കയിലും 13അവിടെനിന്നു യാത്ര തിരിച്ച് ആലൂശിലും പാളയമടിച്ചു. 14ആലൂശിൽനിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു. 15രെഫീദീംമുതൽ ഹോർപർവതംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം, 16സീനായ് മരുഭൂമി, 17കിബ്രോത്ത്-ഹത്താവ, ഹസേരോത്ത്, റിത്ത്മ, 18-20രിമ്മോൻ-പേരെസ്, ലിബ്നാ, റിസ്സാ, 21-24കെഹേലാഥാ, ശാഫേർ മല, ഹരാദാ, മക്ഹേലോത്ത്, 25-28തഹത്ത്, താരഹ്, മിത്ത്ക്കാ, ഹശ്മോന, 29-31മോസേരോത്ത്, ബെനേയാക്കാൻ, ഹോർ-ഹഗ്ഗിദ്ഗാദ്, 32-34യൊത്ബാഥാ, അബ്രോനാ, എസ്യോൻ-ഗേബെർ, 35-36സീൻമരുഭൂമിയിലുള്ള കാദേശ്, 37എദോംദേശത്തിന്റെ അതിർത്തിയിലുള്ള ഹോർപർവതം എന്നീ സ്ഥലങ്ങളിൽ പാളയമടിച്ചു. സർവേശ്വരന്റെ കല്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർപർവതത്തിൽ കയറി; അവിടെവച്ച് അദ്ദേഹം മരിച്ചു. 38ഇസ്രായേൽജനം ഈജിപ്തിൽനിന്നു യാത്ര പുറപ്പെട്ടതിന്റെ നാല്പതാം വർഷം അഞ്ചാംമാസം ഒന്നാം ദിവസമായിരുന്നു അഹരോൻ മരിച്ചത്. 39അപ്പോൾ അഹരോന് നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു. 40കനാൻദേശത്തിന്റെ തെക്കുഭാഗത്തു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് ഇസ്രായേൽജനത്തിന്റെ വരവിനെക്കുറിച്ചു കേട്ടു. 41ഹോർപർവതംമുതൽ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം സല്മോനയിലും, 42-44പൂനോനിലും, ഓബോത്തിലും, മോവാബിന്റെ അതിരിലുള്ള ഈയെ-അബാരീമിലും, 45-46ദീബോൻഗാദിലും, അല്മോദി ബ്ലാഥയീമിലും, 47നെബോവിനു കിഴക്കുള്ള അബാരീംപർവതത്തിലും പാളയമടിച്ചു. 48അവിടെനിന്നു പുറപ്പെട്ടു യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽ ബേത്ത്-യെശീമോത്തു മുതൽ 49ആബേൽ-ശിത്തീം വരെയുള്ള പ്രദേശത്തു പാളയമടിച്ചു.
മോശ നല്‌കിയ നിർദ്ദേശങ്ങൾ
50യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 51“ഇസ്രായേൽജനത്തോടു പറയുക: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്തു പ്രവേശിക്കുമ്പോൾ അവിടത്തെ ദേശവാസികളെയെല്ലാം ഓടിച്ചുകളയണം. 52കല്ലുകൊണ്ടും ലോഹംകൊണ്ടും നിർമ്മിച്ചിട്ടുള്ള അവരുടെ എല്ലാ വിഗ്രഹങ്ങളും ആരാധനാസ്ഥലങ്ങളും നിങ്ങൾ നശിപ്പിക്കണം. 53ഞാൻ ആ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തി അവിടെ പാർക്കുക. 54നറുക്കിട്ട് ഓരോ കുടുംബത്തിനും ദേശം ഭാഗിച്ചു കൊടുക്കണം; കൂടുതൽ അംഗങ്ങളുള്ള ഗോത്രത്തിനു കൂടുതലും കുറവുള്ളതിനു കുറച്ചും ഭൂമി നല്‌കേണ്ടതാണ്. നറുക്ക് എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണ് നിങ്ങൾ ദേശം അവകാശമാക്കേണ്ടത്. 55ദേശനിവാസികളെ നിങ്ങൾ ഓടിച്ചുകളയാതെയിരുന്നാൽ, അവിടെ ശേഷിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്ക് മുള്ളുപോലെയും പാർശ്വങ്ങൾക്ക് മുൾച്ചെടിപോലെയുമായിരിക്കും. 56മാത്രമല്ല അവരോടു ഞാൻ ചെയ്യാൻ നിരൂപിച്ചതു നിങ്ങളോടു പ്രവർത്തിക്കുകയും ചെയ്യും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 33: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: