SAM 113
113
സർവശക്തനും കാരുണ്യവാനുമായ ദൈവം
1സർവേശ്വരനെ സ്തുതിക്കുവിൻ,
അവിടുത്തെ ദാസന്മാരേ, സർവേശ്വരനെ സ്തുതിക്കുവിൻ.
2സർവേശ്വരന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ.
3കിഴക്കുമുതൽ പടിഞ്ഞാറുവരെ സർവേശ്വരന്റെ നാമം വാഴ്ത്തപ്പെടട്ടെ.
4അവിടുന്നു സകല ജനതകളെയും ഭരിക്കുന്നു.
അവിടുത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.
5നമ്മുടെ ദൈവമായ സർവേശ്വരൻ ഉന്നതത്തിൽ വസിക്കുന്നു;
അവിടുത്തേക്കു സമനായി ആരുണ്ട്?
6ആകാശത്തെയും ഭൂമിയെയും അവിടുന്നു കുനിഞ്ഞുനോക്കുന്നു.
7അവിടുന്ന് എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുന്നു.
ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുന്നു.
8പ്രഭുക്കന്മാരോടൊപ്പം,
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം തന്നെ അവനു സ്ഥാനം നല്‌കുന്നു.
9അവിടുന്നു വന്ധ്യയെ മക്കളെ നല്‌കി സന്തോഷിപ്പിച്ചു;
അവിടുന്ന് അവൾക്കൊരു കുടുംബം നല്‌കി.
സർവേശ്വരനെ സ്തുതിക്കുവിൻ!
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 113: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: