SAM 114
114
ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ
1ഇസ്രായേൽജനം ഈജിപ്തിൽനിന്ന്,
അതേ, യാക്കോബിന്റെ സന്തതികൾ അന്യനാട്ടിൽനിന്നു പുറപ്പെട്ടപ്പോൾ,
2യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും
ഇസ്രായേൽ അവിടുത്തെ രാജ്യവും ആയിത്തീർന്നു.
3സമുദ്രം അതു കണ്ട് ഓടി;
യോർദ്ദാൻ പിൻവാങ്ങി.
4പർവതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
5ഹേ, സമുദ്രമേ, നീ ഓടിയകലുന്നതെന്ത്?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
6മലകളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും,
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്ത്?
7ഭൂമിയേ, സർവേശ്വരന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ തന്നെ വിറകൊള്ളുക.
8അവിടുന്നു പാറയെ ജലാശയവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 114: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: