SAM 115
115
സർവേശ്വരൻ മാത്രമാണു ദൈവം
1സർവേശ്വരാ, അവിടുത്തെ വിശ്വസ്തതയും ശാശ്വതസ്നേഹവും നിമിത്തം
അങ്ങേക്കു മാത്രമാണ് മഹത്ത്വം നല്കപ്പെടേണ്ടത്.
ഞങ്ങൾ ഒരിക്കലും ഞങ്ങളെത്തന്നെ മഹത്ത്വപ്പെടുത്താൻ ഇടയാകരുതേ.
2“അവരുടെ ദൈവം എവിടെ?” എന്ന്
അന്യജനതകൾ ചോദിക്കാൻ ഇടയാക്കുന്നതെന്തിന്?
3ഞങ്ങളുടെ ദൈവം സ്വർഗത്തിലാണ്,
തന്റെ ഹിതത്തിനൊത്ത് അവിടുന്നു പ്രവർത്തിക്കുന്നു.
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും കൊണ്ടു നിർമ്മിച്ചവ.
മനുഷ്യന്റെ കരവേല!
5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല,
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6കാതുണ്ടെങ്കിലും കേൾക്കുന്നില്ല.
മൂക്കുണ്ടെങ്കിലും മണത്തറിയുന്നില്ല.
7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല,
കാലുണ്ടെങ്കിലും നടക്കുന്നില്ല.
അവയുടെ കണ്ഠത്തിൽനിന്ന് ഒരു സ്വരവും പുറപ്പെടുന്നുമില്ല.
8അവയെ നിർമ്മിക്കുന്നവൻ അവയെപ്പോലെ തന്നെ.
അവയിൽ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ.
9ഇസ്രായേൽജനമേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ,
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
10അഹരോൻവംശജരേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ.
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
11ദൈവഭക്തന്മാരേ, സർവേശ്വരനിൽ ആശ്രയിക്കുവിൻ.
അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
12സർവേശ്വരൻ നമ്മെക്കുറിച്ചു ശ്രദ്ധാലുവാണ്.
അവിടുന്നു നമ്മെ അനുഗ്രഹിക്കും.
അവിടുന്നു ഇസ്രായേൽജനത്തെ അനുഗ്രഹിക്കും.
അവിടുന്ന് അഹരോൻവംശജരെ അനുഗ്രഹിക്കും.
13അവിടുത്തെ ഭക്തന്മാരായ ചെറിയവരെയും
വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും.
14സർവേശ്വരൻ നിങ്ങളെ വർധിപ്പിക്കട്ടെ.
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ,
15ആകാശവും ഭൂമിയും സൃഷ്ടിച്ച സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
16സ്വർഗം സർവേശ്വരൻറേതാകുന്നു.
ഭൂമിയെ അവിടുന്നു മനുഷ്യനു നല്കിയിരിക്കുന്നു.
17മരിച്ചവർ, #115:17 പാതാളം.നിശ്ശബ്ദതയിൽ ആണ്ടുപോയവർ തന്നെ, സർവേശ്വരനെ സ്തുതിക്കുന്നില്ല.
18എന്നാൽ നാം ഇന്നുമുതൽ എന്നേക്കും സർവേശ്വരനെ സ്തുതിക്കും.
സർവേശ്വരനെ സ്തുതിക്കുവിൻ!
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 115: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: