SAM 136
136
ദൈവത്തിന്റെ ശാശ്വതസ്നേഹം
1സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ;
അവിടുന്നു നല്ലവനല്ലോ.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
2ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
3കർത്താധികർത്താവിനു സ്തോത്രം അർപ്പിക്കുവിൻ,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
4അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
5അവിടുന്നു ദിവ്യജ്ഞാനത്താൽ ആകാശത്തെ സൃഷ്ടിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
6അവിടുന്നു ജലത്തിന്മീതെ ഭൂമിയെ വിരിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
7അവിടുന്നു വലിയ പ്രകാശഗോളങ്ങളെ സൃഷ്ടിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
8പകൽ വാഴുവാൻ സൂര്യനെ സൃഷ്ടിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
10അവിടുന്ന് ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ചു,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
11അവിടുന്ന് അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
12ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും അവരെ വിടുവിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
13അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
14ഇസ്രായേല്യരെ അതിന്റെ നടുവിലൂടെ അവിടുന്നു നടത്തി.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
15ഫറവോയെയും അയാളുടെ സൈന്യത്തെയും അവിടുന്നു ചെങ്കടലിൽ താഴ്ത്തി.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
16അവിടുന്നു മരുഭൂമിയിലൂടെ സ്വജനത്തെ നയിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
17മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
18കീർത്തികേട്ട രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
19അമോര്യരുടെ രാജാവായ സീഹോനെയും,
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
20ബാശാൻരാജാവായ ഓഗിനെയും അവിടുന്നു സംഹരിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
21അവരുടെ ദേശം അവിടുന്നു സ്വജനത്തിന് അവകാശമായി കൊടുത്തു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
22അവിടുത്തെ ദാസരായ ഇസ്രായേല്യർക്കു തന്നെ.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
23നമ്മുടെ ദുഃസ്ഥിതിയിൽ അവിടുന്നു നമ്മെ ഓർത്തു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
24അവിടുന്നു നമ്മെ ശത്രുക്കളിൽനിന്നു വിടുവിച്ചു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
25അവിടുന്നു സകല ജീവജാലങ്ങൾക്കും ആഹാരം നല്കുന്നു.
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
26സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം അർപ്പിക്കുവിൻ.
അവിടുത്തെ സ്നേഹം ശാശ്വതമല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 136: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: