SAM 26
26
നിഷ്കളങ്കന്റെ പ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, എനിക്കു നീതി നടത്തിത്തരണമേ,
ഞാൻ നിഷ്കളങ്കനായി ജീവിച്ചുവല്ലോ,
ഞാൻ പതറാതെ സർവേശ്വരനിൽ ആശ്രയിച്ചു.
2പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും.
എന്റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും.
3അവിടുത്തെ അചഞ്ചലസ്നേഹത്തിൽ,
ഞാനെപ്പോഴും ദൃഷ്ടിയർപ്പിച്ചിരിക്കുന്നു.
അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.
4വഞ്ചകരോടൊത്തു ഞാൻ കൂട്ടുകൂടിയിട്ടില്ല,
കപടഹൃദയരോടൊത്തു ഞാൻ ചേർന്നിട്ടുമില്ല.
5ദുഷ്ടസംസർഗം ഞാൻ വെറുക്കുന്നു;
നീചന്മാരോടൊത്ത് എനിക്കു സഖിത്വമില്ല.
6ഞാൻ എന്റെ നിഷ്കളങ്കതയിൽ കൈകൾ കഴുകി;
അങ്ങയുടെ യാഗപീഠത്തെ ഞാൻ പ്രദക്ഷിണം ചെയ്യുന്നു.
7ഞാൻ ഉച്ചത്തിൽ സ്തോത്രഗീതം ആലപിക്കുന്നു.
അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീർത്തിക്കുന്നു.
8സർവേശ്വരാ, അങ്ങു നിവസിക്കുന്ന ആലയത്തെ
അവിടുത്തെ മഹത്ത്വം കുടികൊള്ളുന്ന സ്ഥലത്തെ ഞാൻ സ്നേഹിക്കുന്നു.
9പാപികളോടും രക്തദാഹികളോടുമൊപ്പം എന്നെ തൂത്തെറിയരുതേ.
10അവരുടെ കൈകൾ ദുഷ്കർമം ചെയ്യാൻ എപ്പോഴും ഒരുക്കമാണ്;
അവരുടെ വലങ്കൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.
11എന്നാൽ ഞാൻ നിഷ്കളങ്കനായി ജീവിക്കും.
എന്നോടു കൃപയുണ്ടായി എന്നെ രക്ഷിക്കണമേ.
12സുരക്ഷിതമായ സ്ഥലത്തു ഞാൻ നില്ക്കുന്നു;
മഹാസഭയിൽ ഞാൻ സർവേശ്വരനെ വാഴ്ത്തും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 26: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: