SAM 27
27
ദൈവത്തിലുള്ള ആശ്രയം
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരൻ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു.
ഞാൻ ആരെ ഭയപ്പെടണം?
അവിടുന്ന് എന്റെ ആധാരം;
ഞാൻ ആരെ പേടിക്കണം?
2ദുഷ്കർമികളായ ശത്രുക്കൾ എന്നെ
വിഴുങ്ങാൻ ഭാവിക്കുമ്പോൾ ഇടറിവീഴും.
3ഒരു സൈന്യം എനിക്കെതിരെ
പാളയമടിച്ചാലും ഞാൻ ഭയപ്പെടുകയില്ല;
എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാൻ നിർഭയനായിരിക്കും.
4സർവേശ്വരനോടു ഞാൻ ഒരു കാര്യം അപേക്ഷിച്ചു;
അതു മാത്രമാണ് എന്റെ ഹൃദയാഭിലാഷം.
അങ്ങയുടെ മനോഹരത്വം ദർശിച്ചും അവിടുത്തെ ഹിതം അറിഞ്ഞും
തിരുമന്ദിരത്തിൽ നിത്യം പാർക്കാൻ, അടിയനെ അനുവദിച്ചാലും.
5അനർഥകാലത്ത് അവിടുന്നെന്നെ കൂടാരത്തിൽ ഒളിപ്പിക്കും;
തിരുമന്ദിരത്തിൽ എന്നെ സൂക്ഷിക്കും;
എന്നെ ഉയർന്ന പാറയിൽ നിർഭയനായി നിർത്തും.
6എന്നെ വലയംചെയ്തിരിക്കുന്ന ശത്രുക്കളുടെമേൽ ഞാൻ വിജയം നേടും;
ജയഘോഷത്തോടെ ഞാൻ അവിടുത്തെ ആലയത്തിൽ യാഗങ്ങൾ അർപ്പിക്കും;
ഞാൻ സർവേശ്വരനു കീർത്തനം ആലപിക്കും.
7സർവേശ്വരാ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ;
എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ.
8‘എങ്കലേക്കു തിരിയുക’ എന്ന അവിടുത്തെ കല്പന, എന്നോടുള്ളതെന്ന് എന്റെ ഹൃദയം പറഞ്ഞു;
പരമനാഥാ, ഞാൻ അവിടുത്തെ തിരുമുഖം അന്വേഷിക്കുന്നു.
9അവിടുത്തെ മുഖം എന്നിൽനിന്നു മറയ്ക്കരുതേ;
രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ;
അവിടുന്നാണല്ലോ എനിക്കു തുണ;
എന്റെ രക്ഷകനായ ദൈവമേ,
എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ.
10അപ്പനും അമ്മയും എന്നെ കൈവിട്ടാലും
അവിടുന്ന് എന്നെ കൈവിടുകയില്ല.
11പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ;
നേർവഴിയിലൂടെ എന്നെ നയിക്കണമേ.
എനിക്കു ശത്രുക്കൾ വളരെയാണല്ലോ.
12എന്റെ വൈരികളുടെ അഭീഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ,
കള്ളസ്സാക്ഷികൾ എനിക്കെതിരെ ഉയർന്നിരിക്കുന്നു,
അവർ ഭീഷണി വമിക്കുന്നു.
13സർവേശ്വരൻ എത്ര നല്ലവനെന്ന്
എന്റെ ആയുസ്സിൽതന്നെ ഞാൻ അനുഭവിച്ചറിയും.
14സർവേശ്വരനിൽ പ്രത്യാശവച്ച് ധൈര്യമായിരിക്കുക;
അതേ, സർവേശ്വരനിൽതന്നെ പ്രത്യാശവയ്ക്കുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 27: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: