SAM 28
28
സഹായത്തിനുവേണ്ടിയുള്ള പ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ അഭയശിലയായ അങ്ങ് എന്റെ നിലവിളി കേൾക്കണമേ;
അങ്ങ് ഉത്തരമരുളാതിരുന്നാൽ ഞാൻ പാതാളത്തിൽ പതിച്ചവരെപ്പോലെയാകും.
2ഞാൻ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്,
കൈ നീട്ടി സഹായത്തിനായി പ്രാർഥിക്കുമ്പോൾ,
എന്റെ യാചന കേൾക്കണമേ.
3ദുഷ്കർമികളോടൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ,
അയൽക്കാരോട് അവർ സ്നേഹഭാവത്തിൽ കുശലം അന്വേഷിക്കുന്നു.
എന്നാൽ അവരുടെ ഹൃദയത്തിൽ വിദ്വേഷം കുടികൊള്ളുന്നു.
4അവരുടെ പ്രവൃത്തികൾക്കും അവർ ചെയ്ത
ദുഷ്ടതയ്ക്കും തക്കവിധം അവരെ ശിക്ഷിക്കണമേ;
അവർക്ക് അവർ അർഹിക്കുന്ന ശിക്ഷ നല്കിയാലും.
5സർവേശ്വരന്റെ പ്രവൃത്തികളെയും അവിടുത്തെ കരങ്ങൾ സൃഷ്ടിച്ചവയെയും
അവർ വിലപ്പെട്ടതായി കാണുന്നില്ല.
അതുകൊണ്ട് അവിടുന്ന് അവരെ തകർക്കും.
അവരെ വീണ്ടും ഉദ്ധരിക്കുകയില്ല.
6സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ;
അവിടുന്ന് എന്റെ നിലവിളി കേട്ടുവല്ലോ.
7സർവേശ്വരൻ എന്റെ ബലവും പരിചയുമാണ്;
ഞാൻ അവിടുത്തെ ആശ്രയിച്ചു;
അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു.
ഞാൻ കീർത്തനം പാടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു.
8സർവേശ്വരൻ തന്റെ ജനത്തിന്റെ ബലം;
അവിടുന്നു തന്റെ അഭിഷിക്തന്റെ അഭയസ്ഥാനം.
9നാഥാ, അവിടുത്തെ ജനത്തെ രക്ഷിക്കണമേ;
അവിടുത്തെ സ്വന്തം ജനത്തെ അനുഗ്രഹിച്ചാലും;
അവിടുന്ന് അവരുടെ ഇടയനായിരിക്കണമേ;
എന്നും അവിടുത്തെ കരങ്ങളിൽ അവരെ വഹിക്കണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 28: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: