SAM 29
29
സർവേശ്വരന്റെ സ്വരം
ദാവീദിന്റെ ഒരു സങ്കീർത്തനം
1സ്വർഗശക്തികളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ,
അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ;
2സർവേശ്വരന്റെ നാമം മഹിമയേറിയത് എന്ന് ഉദ്ഘോഷിക്കുവിൻ;
വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ.
3സർവേശ്വരന്റെ ശബ്ദം സമുദ്രങ്ങളുടെ മീതെ മുഴങ്ങുന്നു;
മഹത്ത്വത്തിന്റെ ദൈവമായ സർവേശ്വരൻ
പെരുവെള്ളത്തിൻ മീതെ ഇടി മുഴക്കുന്നു.
4അവിടുത്തെ ശബ്ദം ശക്തിയോടും ഗാംഭീര്യത്തോടും മുഴങ്ങുന്നു.
5അതു ദേവദാരുക്കളെ തകർക്കുന്നു;
ലെബാനോനിലെ കരുത്തുറ്റ ദേവദാരുക്കളെപ്പോലും തകർക്കുന്നു.
6അവിടുന്നു ലെബാനോൻ പർവതത്തെ വിറപ്പിക്കുന്നു,
അതു കാളക്കുട്ടിയെപ്പോലെയും ഹെർമ്മോൻമല കാട്ടുപോത്തിൻ
കുട്ടിയെപ്പോലെയും ഇളകിച്ചാടുന്നു.
7സർവേശ്വരന്റെ ശബ്ദം മിന്നൽപ്പിണരുകൾ ഉളവാക്കുന്നു.
8അവിടുത്തെ ശബ്ദം മരുഭൂമിയെ വിറപ്പിക്കുന്നു;
അവിടുന്നു കാദേശ് മരുഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു.
9സർവേശ്വരന്റെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;
വനവൃക്ഷങ്ങളുടെ ഇലകൾ പൊഴിക്കുന്നു.
അവിടുത്തെ ആലയത്തിൽ എല്ലാവരും
ദൈവത്തിനു മഹത്ത്വം എന്നു ഘോഷിക്കുന്നു.
10സർവേശ്വരൻ ജലവിതാനത്തിൽ സിംഹാസനസ്ഥനായിരിക്കുന്നു;
അവിടുന്നു രാജാവായി എന്നേക്കും വാഴുന്നു.
11സർവേശ്വരൻ തന്റെ ജനത്തെ ബലപ്പെടുത്തുന്നു;
അവിടുന്ന് അവരെ സമാധാനം നല്കി അനുഗ്രഹിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 29: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: