SAM 31
31
സർവേശ്വരൻ എന്റെ അഭയശില
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു;
ലജ്ജിതനാകാൻ എനിക്ക് ഒരിക്കലും ഇടയാകരുതേ,
അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും.
2അവിടുന്ന് എന്റെ പ്രാർഥന കേട്ട് എന്നെ വേഗം വിടുവിക്കണമേ.
അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന കോട്ടയും ആയിരിക്കണമേ.
3അവിടുന്ന് എന്റെ അഭയശിലയും കോട്ടയും ആകുന്നു,
അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്നെ നേർവഴി കാട്ടി പാലിക്കണമേ.
4ശത്രുക്കൾ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന
കെണിയിൽനിന്ന്, എന്നെ വിടുവിക്കണമേ.
എന്റെ രക്ഷാസങ്കേതം അവിടുന്നാണല്ലോ.
5തൃക്കരങ്ങളിൽ ഞാൻ എന്നെത്തന്നെ ഭരമേല്പിക്കുന്നു,
വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.
6വ്യർഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു.
ഞാൻ സർവേശ്വരനിൽ ആശ്രയിക്കുന്നു.
7അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആനന്ദിക്കും.
എന്റെ ദുരിതം അവിടുന്നു കാണുന്നു,
എന്റെ വ്യഥ അവിടുന്നു ശ്രദ്ധിക്കുന്നു.
8ശത്രുക്കളുടെ കൈയിൽ അകപ്പെടാതെ അവിടുന്നെന്നെ സംരക്ഷിച്ചു;
അവിടുന്നെന്റെ എല്ലാ ബന്ധനങ്ങളും തകർത്തു.
9സർവേശ്വരാ, എന്നോടു കനിവുണ്ടാകണമേ;
ഞാൻ കഷ്ടതയിൽ ആയിരിക്കുന്നുവല്ലോ;
ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിയിരിക്കുന്നു.
എന്റെ ശരീരവും മനസ്സും തളർന്നിരിക്കുന്നു.
10എന്റെ ആയുസ്സ് ദുഃഖത്തിലും നെടുവീർപ്പിലും കഴിഞ്ഞുപോകുന്നു.
കഷ്ടതകൊണ്ട് എന്റെ ബലം ക്ഷയിച്ചു;
ഞാൻ ആകെ തളർന്നിരിക്കുന്നു.
11ഞാൻ ശത്രുക്കൾക്കു നിന്ദാപാത്രവും
അയൽക്കാർക്കു പരിഹാസവിഷയവും ആയിരിക്കുന്നു;
തെരുവീഥികളിൽ പരിചയക്കാർ എന്നെക്കണ്ട് ഭയപ്പെടുന്നു.
എന്നെ കാണുന്നവർ ഓടി അകലുന്നു.
12മൃതനെപ്പോലെ ഞാൻ വിസ്മൃതനായിരിക്കുന്നു;
ഞാൻ ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
13പലരും എനിക്കെതിരെ മന്ത്രിക്കുന്നതു ഞാൻ കേൾക്കുന്നു.
എനിക്കു ചുറ്റും സർവത്രഭീഷണി.
അവർ ഒരുമിച്ചുകൂടി എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു.
എന്നെ അപായപ്പെടുത്താൻ അവർ ആലോചിക്കുന്നു.
14എന്നാൽ സർവേശ്വരാ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു;
അവിടുന്നാണല്ലോ എന്റെ ദൈവം.
15എന്റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്;
ശത്രുക്കളുടെയും മർദ്ദകരുടെയും കൈയിൽ നിന്ന് എന്നെ വിടുവിക്കണമേ,
16അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിച്ചാലും;
അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
17പരമനാഥാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ, ദുഷ്ടർ അപമാനിതരാകട്ടെ.
അവർ പാതാളത്തിൽ മൂകരായി പതിക്കട്ടെ.
18വ്യാജം പറയുന്നവർ മൂകരായിത്തീരട്ടെ;
അവർ നീതിമാന്മാർക്കെതിരെ അഹങ്കാരത്തോടും
അവജ്ഞയോടും സംസാരിക്കുന്നു.
19അവിടുത്തെ ഭക്തന്മാർക്കുവേണ്ടി അവിടുന്ന്
ഒരുക്കിവച്ചിട്ടുള്ള അനുഗ്രഹങ്ങൾ എത്ര വളരെയാണ്.
അങ്ങയിൽ ശരണപ്പെടുന്നവർക്ക് അവിടുന്ന്
എല്ലാവരും കാൺകെ അവ നല്കുന്നു.
20തിരുസാന്നിധ്യത്തിന്റെ മറവിൽ അവിടുന്ന് അവരെ മറയ്ക്കും;
മനുഷ്യരുടെ ഗൂഢോപായങ്ങളിൽനിന്ന് അവരെ രക്ഷിക്കാൻ,
അധിക്ഷേപം ഏല്ക്കാതെ അവിടുത്തെ കൂടാരത്തിൽ അവിടുന്ന് അവരെ സൂക്ഷിക്കുന്നു.
21സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; ഉപരോധിക്കപ്പെട്ട നഗരത്തിൽ
അകപ്പെട്ടവനെപ്പോലെയായിരുന്നു ഞാൻ.
അപ്പോൾ അവിടുന്ന് എന്നോട് തന്റെ
അചഞ്ചലസ്നേഹം അദ്ഭുതകരമാംവിധം കാണിച്ചു.
22തിരുസന്നിധിയിൽനിന്നു ഞാൻ പുറന്തള്ളപ്പെട്ടല്ലോ എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
എന്നാൽ ഞാൻ സഹായത്തിനായി അപേക്ഷിച്ചപ്പോൾ,
അവിടുന്ന് എന്റെ നിലവിളി കേട്ടു.
23ഭക്തന്മാരേ, സർവേശ്വരനെ സ്നേഹിക്കുവിൻ.
സർവേശ്വരൻ വിശ്വസ്തരെ കാത്തുസൂക്ഷിക്കുന്നു.
അഹങ്കാരികളെ അവിടുന്നു കഠിനമായി ശിക്ഷിക്കുന്നു.
24സർവേശ്വരനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരേ,
ദുർബലരാകരുത്; ധൈര്യമായിരിക്കുവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 31: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: