SAM 37
37
സജ്ജനങ്ങളും ദുർജനങ്ങളും
ദാവീദിന്റെ ഒരു സങ്കീർത്തനം
1ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ;
അധർമികളോട് അസൂയപ്പെടുകയും വേണ്ടാ.
2പുല്ലുപോലെ അവർ പെട്ടെന്ന് ഉണങ്ങിക്കരിയും;
ഇളംചെടിപോലെ അവർ വാടിപ്പോകും.
3സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക.
അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം.
4സർവേശ്വരനിൽ ആനന്ദിക്കുക.
അവിടുന്നു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റും.
5നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക;
അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും.
6അവിടുന്നു നിന്റെ നീതിയെ പകൽവെളിച്ചം പോലെയും
നിന്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക.
അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക.
ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.
8കോപശീലം അരുത്;
ക്രോധം ഉപേക്ഷിക്കുക; മനസ്സിളകരുത്.
തിന്മയിലേക്കേ അതു നയിക്കൂ.
9ദുർജനം ഉന്മൂലനം ചെയ്യപ്പെടും;
സർവേശ്വരനിൽ ശരണപ്പെടുന്നവർക്കു ദേശം അവകാശമായി ലഭിക്കും.
10ദുഷ്ടൻ നശിക്കാൻ ഏറെക്കാലം വേണ്ട;
അവനെ അവന്റെ സങ്കേതത്തിൽ തിരഞ്ഞാലും കണ്ടെത്തുകയില്ല.
11എന്നാൽ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും
ഐശ്വര്യപൂർണതയിൽ അവൻ ആനന്ദിക്കും.
12ദുഷ്ടൻ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും;
അവന്റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു.
13സർവേശ്വരൻ ദുഷ്ടനെ പരിഹസിക്കുന്നു;
അവന്റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു.
14എളിയവനെയും ദരിദ്രനെയും നശിപ്പിക്കാനും ധർമനിഷ്ഠരെ വധിക്കാനും;
ദുഷ്ടർ വാളൂരുകയും വില്ലു കുലയ്ക്കുകയും ചെയ്യുന്നു.
15അവരുടെ വാളുകൾ അവരുടെ ഹൃദയംതന്നെ ഭേദിക്കും,
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാൾ,
നീതിമാന്റെ അല്പമാണ് അഭികാമ്യം.
17ദുഷ്ടരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
സർവേശ്വരൻ നീതിനിഷ്ഠരെ സംരക്ഷിക്കും.
18നിഷ്കളങ്കരെ സർവേശ്വരൻ പരിപാലിക്കുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
19അനർഥകാലത്ത് അവർ ലജ്ജിതരാകയില്ല;
ക്ഷാമകാലത്ത് അവർക്കു സമൃദ്ധി ഉണ്ടായിരിക്കും.
20എന്നാൽ ദുഷ്ടർ നശിച്ചുപോകും;
സർവേശ്വരന്റെ ശത്രുക്കൾ കാട്ടുപൂക്കൾ പോലെ അപ്രത്യക്ഷരാകും.
21അവർ പുകപോലെ മാഞ്ഞുപോകും.
ദുഷ്ടനു കടംവാങ്ങിയതു വീട്ടാൻ കഴിയുകയില്ല.
എന്നാൽ, നീതിമാൻ ഉദാരമായി ദാനം ചെയ്യുന്നു.
22സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവർ ദേശം കൈവശമാക്കും;
ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും.
23മനുഷ്യന്റെ പാദം സർവേശ്വരനാണ് നയിക്കുന്നത്.
അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു.
24അവന്റെ കാലിടറിയാലും വീണുപോകയില്ല;
സർവേശ്വരൻ അവന്റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ.
25ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായി;
നീതിമാൻ പരിത്യജിക്കപ്പെടുന്നതോ
അവന്റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാൻ ഇന്നോളം കണ്ടിട്ടില്ല.
26അവൻ എന്നും ഉദാരമായി ദാനം ചെയ്യുകയും
വായ്പ കൊടുക്കുകയും ചെയ്യുന്നു.
അവന്റെ സന്തതി അനുഗ്രഹപാത്രമാകും.
27തിന്മ വിട്ടകന്നു നന്മ ചെയ്ക,
എന്നാൽ നിന്റെ സന്തതികൾ ദേശത്ത് എന്നേക്കും പാർക്കും.
28സർവേശ്വരൻ ന്യായത്തെ സ്നേഹിക്കുന്നു;
അവിടുന്നു തന്റെ ഭക്തരെ ഉപേക്ഷിക്കുകയില്ല.
അവിടുന്ന് അവരെ എന്നും പരിപാലിക്കും;
എന്നാൽ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും.
29നീതിമാന്മാർ ദേശം കൈവശമാക്കും;
അതിൽ അവർ എന്നേക്കും വസിക്കും.
30നീതിമാൻ ജ്ഞാനം സംസാരിക്കുന്നു;
അവന്റെ നാവിൽനിന്ന് നീതി പുറപ്പെടുന്നു.
31ദൈവത്തിന്റെ ധർമശാസ്ത്രം അവന്റെ ഹൃദയത്തിലുണ്ട്;
അവന്റെ കാലടികൾ വഴുതുകയില്ല.
32ദുഷ്ടൻ നീതിമാനുവേണ്ടി പതിയിരിക്കുന്നു;
അവനെ കൊല്ലാൻ തക്കംനോക്കുന്നു.
33സർവേശ്വരൻ അവനെ ദുഷ്ടനു വിട്ടുകൊടുക്കുകയുമില്ല.
ന്യായവിസ്താരത്തിൽ കുറ്റവാളിയെന്നു വിധിക്കപ്പെടാൻ സമ്മതിക്കുകയില്ല.
34സർവേശ്വരനായി കാത്തിരിക്ക;
അവിടുത്തെ വഴികളിൽ നടക്ക.
നിന്റെ ദേശം നിനക്കു നല്കി അവിടുന്നു നിന്നെ ആദരിക്കും.
ദുഷ്ടർ നിഗ്രഹിക്കപ്പെടുന്നതു നീ കാണും.
35ദുഷ്ടൻ പ്രബലനാകുന്നതും ലെബാനോനിലെ ദേവദാരുപോലെ
തഴച്ചുനില്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
36പിന്നീടു ഞാൻ അതുവഴി പോയപ്പോൾ അവൻ അവിടെ ഇല്ല.
അവനെ അന്വേഷിച്ചെങ്കിലും കണ്ടില്ല.
37നിഷ്കളങ്കനെ ശ്രദ്ധിക്കുക നീതിനിഷ്ഠനെ നിരീക്ഷിക്കുക.
സമാധാനമുള്ള മനുഷ്യനു സന്തതികൾ ഉണ്ടാകും.
38എന്നാൽ അതിക്രമികൾ നിർമ്മാർജനം ചെയ്യപ്പെടും;
ദുഷ്ടരുടെ സന്തതി അറ്റുപോകും.
39നീതിമാന്മാരെ സർവേശ്വരൻ വിടുവിക്കുന്നു;
അനർഥകാലത്ത് അവിടുന്ന് അവരുടെ രക്ഷാസങ്കേതം.
40സർവേശ്വരൻ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.
അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.
സർവേശ്വരനെ ആണല്ലോ അവർ ശരണമാക്കിയിരിക്കുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 37: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: