SAM 38
38
പീഡിതന്റെ പ്രാർഥന
ദാവീദിന്റെ സങ്കീർത്തനം; അനുസ്മരണ യാഗത്തിന്
1സർവേശ്വരാ, കോപത്തോടെ എന്നെ ശാസിക്കരുതേ;
രോഷത്തോടെ എന്നെ ശിക്ഷിക്കരുതേ.
2അവിടുത്തെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
അവിടുത്തെ കരം എന്റെമേൽ പതിച്ചിരിക്കുന്നു.
3അവിടുത്തെ രോഷം നിമിത്തം എനിക്കു സൗഖ്യമില്ല;
എന്റെ പാപംമൂലം എനിക്കു സ്വസ്ഥതയുമില്ല.
4എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കു മുകളിൽ കൂമ്പാരം കൂടുന്നു;
അവ താങ്ങാനാവാത്ത ഭാരമായിരിക്കുന്നു.
5എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
6ഞാൻ കൂനി നിലംതൊടുമാറായി
ഞാൻ എപ്പോഴും വിലപിക്കുന്നു.
7എന്റെ ശരീരം ജ്വരംകൊണ്ടു പൊള്ളുന്നു
എനിക്കൊട്ടും സൗഖ്യമില്ല.
8ഞാൻ ആകെ ക്ഷീണിച്ചു തളർന്നിരിക്കുന്നു.
ഹൃദയവ്യഥ നിമിത്തം ഞാൻ ഞരങ്ങുന്നു.
9സർവേശ്വരാ, എന്റെ ആഗ്രഹങ്ങൾ അവിടുന്നറിയുന്നു.
എന്റെ നെടുവീർപ്പ് അവിടുന്നു കേൾക്കുന്നു.
10എന്റെ നെഞ്ചിടിക്കുന്നു, എന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു.
എന്റെ കണ്ണുകളുടെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു.
11എന്റെ സുഹൃത്തുക്കളും അയൽക്കാരും;
എന്റെ മഹാരോഗം നിമിത്തം എന്നിൽനിന്ന് അകന്നു നില്ക്കുന്നു.
ഉറ്റവർപോലും അകന്നുമാറുന്നു.
12എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ എനിക്കായി കെണി വയ്ക്കുന്നു.
എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ;
എന്റെ നാശത്തെപ്പറ്റി സംസാരിക്കുന്നു.
അവർ നിരന്തരം എനിക്കെതിരെ വഞ്ചന നിരൂപിക്കുന്നു.
13ഞാൻ ബധിരനെപ്പോലെ ഒന്നും കേൾക്കാതിരുന്നു;
ഊമനെപ്പോലെ സംസാരിക്കാതിരുന്നു.
14അതേ, ബധിരനെപ്പോലെ മറുപടി പറയാതിരുന്നു.
15സർവേശ്വരാ, ഞാൻ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നു;
എന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
16എന്റെ കാൽ വഴുതുമ്പോൾ എനിക്കെതിരെ വീമ്പിളക്കുന്നവർ
എന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടയാക്കരുതേ.
17ഞാൻ വീഴാറായിരിക്കുന്നു,
വേദന എന്നെ വിട്ടുമാറുന്നില്ല.
18എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു.
19അകാരണമായി എന്നെ ദ്വേഷിക്കുന്നവർ ശക്തരും
കാരണം കൂടാതെ എന്നോടു ശത്രുത കാട്ടുന്നവർ അനവധിയുമാണ്.
20നന്മയ്ക്കു പകരം അവർ എന്നോടു തിന്മ പ്രവർത്തിക്കുന്നു.
ഞാൻ നന്മ ചെയ്യുന്നതുകൊണ്ടാണ് അവർ എന്റെ വിരോധികളായത്.
21സർവേശ്വരാ, എന്നെ കൈവിടരുതേ,
എന്റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ.
22എന്റെ രക്ഷകനായ സർവേശ്വരാ,
എന്നെ സഹായിക്കാൻ വേഗം വരണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 38: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: