SAM 54

54
ദൈവം എന്റെ സഹായകൻ
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് തങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നുവെന്ന് സീഫ്യർ ചെന്നു ശൗലിനോടു പറഞ്ഞപ്പോൾ പാടിയത്.
1ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ;
അവിടുത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
2ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ,
എന്റെ യാചന ശ്രദ്ധിക്കണമേ.
3അഹങ്കാരികൾ എനിക്കെതിരെ വരുന്നു,
നിഷ്ഠുരന്മാർ എന്നെ അപായപ്പെടുത്താൻ നോക്കുന്നു.
അവർക്കു ദൈവബോധമില്ല.
4എന്നാൽ, ദൈവമാണെന്റെ സഹായകൻ.
സർവേശ്വരൻ എന്റെ ജീവൻ സംരക്ഷിക്കുന്നു.
5അവിടുന്ന് എന്റെ ശത്രുക്കളെ,
അവരുടെ തിന്മകൊണ്ടുതന്നെ ശിക്ഷിക്കും.
അവിടുന്ന് അവരെ നശിപ്പിക്കും,
അവിടുന്നു വിശ്വസ്തനാണല്ലോ.
6സന്തോഷത്തോടെ ഞാൻ അങ്ങേക്കു യാഗമർപ്പിക്കും,
സർവേശ്വരാ, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും.
അവിടുന്നു നല്ലവനാണല്ലോ.
7അവിടുന്ന് എന്നെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചു.
എന്റെ ശത്രുക്കളുടെ പരാജയം ഞാൻ നേരിൽ കണ്ടുവല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 54: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക