SAM 75
75
ന്യായാധിപനായ ദൈവം
ഗായകസംഘനേതാവിന്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ, ആസാഫിന്റെ സങ്കീർത്തനം.
1ദൈവമേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;
അതേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു;
അങ്ങയുടെ നാമം ഞങ്ങൾ വിളിച്ചപേക്ഷിക്കുന്നു.
അവിടുത്തെ അദ്ഭുതകരമായ പ്രവൃത്തികൾ ഞങ്ങൾ പ്രഘോഷിക്കുന്നു.
2ദൈവം അരുളിച്ചെയ്യുന്നു:
ഞാൻ നിശ്ചയിക്കുന്ന സമയത്ത് ഞാൻ നീതിപൂർവം വിധിക്കും.
3ഭൂമിയും അതിലെ സകല നിവാസികളും
പ്രകമ്പനം കൊള്ളുമ്പോൾ ഞാൻ അതിന്റെ തൂണുകൾ ഉറപ്പിച്ചു നിർത്തുന്നു.
4ഗർവു കാണിക്കരുതെന്ന് അഹങ്കാരികളോടും
ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാൻ പറയുന്നു.
5നിങ്ങൾ ശക്തിയിൽ ഊറ്റംകൊള്ളരുത്;
ഗർവോടെ സംസാരിക്കയുമരുത്.
6ന്യായവിധി വരുന്നത് കിഴക്കുനിന്നോ,
പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ തെക്കുനിന്നോ അല്ല.
7വിധികർത്താവു ദൈവമാണ്.
അവിടുന്നാണ് ഒരുവനെ താഴ്ത്തുകയും
മറ്റൊരുവനെ ഉയർത്തുകയും ചെയ്യുന്നത്.
8സർവേശ്വരന്റെ കൈയിൽ ഒരു പാനപാത്രമുണ്ട്.
അതിൽ വീര്യമുള്ള വീഞ്ഞ് നുരഞ്ഞുപൊങ്ങുന്നു.
അവിടുന്ന് അതു പകർന്നു കൊടുക്കുന്നു.
ഭൂമിയിലെ സകല ദുഷ്ടന്മാരും അതു മട്ടുവരെ ഊറ്റിക്കുടിക്കും.
9എന്നാൽ ഞാൻ എന്നേക്കും ആനന്ദിക്കും,
യാക്കോബിന്റെ ദൈവത്തിനു ഞാൻ സ്തുതിഗീതം ആലപിക്കും.
10ദുഷ്ടന്മാരുടെ ശക്തി അവിടുന്നു തകർക്കും;
നീതിമാന്മാരുടെ ശക്തിയോ വർധിപ്പിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 75: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: