SAM 76
76
ജേതാവായ ദൈവം
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ആസാഫിന്റെ ഒരു സങ്കീർത്തനം.
1ദൈവം യെഹൂദായിൽ പ്രസിദ്ധനാണ്;
ഇസ്രായേലിൽ അവിടുത്തെ നാമം മഹത്ത്വപൂർണമാണ്.
2അവിടുത്തെ കൂടാരം യെരൂശലേമിലും തിരുനിവാസം സീയോനിലും ആകുന്നു.
3അവിടെവച്ച് അവിടുന്നു ശത്രുക്കളുടെ തീയമ്പുകളും
വാളും പരിചയും മറ്റെല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു.
4ശാശ്വതശൈലങ്ങളെക്കാൾ അവിടുന്നു,
മഹോന്നതനും മഹിമയുള്ളവനും ആകുന്നു.
5ധീരന്മാരുടെ സമ്പത്ത് കൊള്ളയടിച്ചു,
അവർ എല്ലാവരും മരണമടഞ്ഞു.
അവർക്ക് കൈ ഉയർത്താൻപോലും കഴിഞ്ഞില്ല.
6യാക്കോബിന്റെ ദൈവമേ,
അങ്ങ് ശാസിച്ചപ്പോൾ കുതിരകളും തേരാളികളും പ്രജ്ഞയറ്റു വീണു.
7എല്ലാവരും അങ്ങയെ ഭയപ്പെടുന്നു,
അവിടുത്തെ കോപം ജ്വലിച്ചാൽ തിരുമുമ്പിൽ നില്ക്കാൻ ആർക്കു കഴിയും?
8-9സ്വർഗത്തിൽനിന്ന് അവിടുന്നു വിധി പ്രസ്താവിച്ചു,
ഭൂമി നടുങ്ങി വിറച്ചു.
ദൈവം വിധി നടപ്പിലാക്കാൻ എഴുന്നേറ്റു,
ഭൂമിയിലെ സകല പീഡിതരെയും രക്ഷിക്കാൻ തന്നെ.
10ദൈവമേ, മനുഷ്യന്റെ കോപവും അവിടുത്തേക്കു സ്തുതിയായി ഭവിക്കും.
അവിടുത്തെ കോപത്തിൽനിന്നു രക്ഷപെടുന്നവർ
അങ്ങയോടു ചേർന്നു നില്ക്കും.
11നിങ്ങളുടെ ദൈവമായ സർവേശ്വരനു നേർച്ചകൾ നേരുകയും നിറവേറ്റുകയും ചെയ്യുവിൻ.
എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങൾ കാഴ്ചകൾ കൊണ്ടുവരട്ടെ.
12അവിടുന്നു പ്രഭുക്കന്മാരുടെ ഗർവ് അടക്കും.
ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്നു ഭീതിദനാണ്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 76: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: