സങ്കീർത്തനങ്ങൾ 148
148
1യഹോവയെ സ്തുതിപ്പിൻ; സ്വർഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ;
ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.
2അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ;
അവന്റെ സർവസൈന്യവുമേ, അവനെ സ്തുതിപ്പിൻ;
3സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകല
നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.
4സ്വർഗാധിസ്വർഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.
5അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ
അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;
ലംഘിക്കരുതാത്ത ഒരു നിയമം വച്ചുമിരിക്കുന്നു.
7തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ,
ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.
8തീയും കന്മഴയും ഹിമവും ആവിയും,
അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
9പർവതങ്ങളും സകല കുന്നുകളും, ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,
10മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
11ഭൂമിയിലെ രാജാക്കന്മാരും സകല വംശങ്ങളും,
ഭൂമിയിലെ പ്രഭുക്കന്മാരും സകല ന്യായാധിപന്മാരും,
12യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
13ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നത്.
അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.
14തന്നോട് അടുത്തിരിക്കുന്ന ജനമായി
യിസ്രായേൽമക്കളായ തന്റെ സകല ഭക്തന്മാർക്കും പുകഴ്ചയായി
അവൻ സ്വജനത്തിന് ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു.
യഹോവയെ സ്തുതിപ്പിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 148: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: