സങ്കീർത്തനങ്ങൾ 149
149
1യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു പുതിയൊരു പാട്ടും
ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
2യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ;
സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.
3അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ;
തപ്പിനോടും കിന്നരത്തോടുംകൂടെ അവനു കീർത്തനം ചെയ്യട്ടെ.
4യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു;
താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും.
5ഭക്തന്മാർ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ;
അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
6അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും
അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ.
ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും
7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും
അവരുടെ പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
8എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ.
9അത് അവന്റെ സർവഭക്തന്മാർക്കും ബഹുമാനം ആകുന്നു.
യഹോവയെ സ്തുതിപ്പിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 149: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: