സങ്കീർത്തനങ്ങൾ 29
29
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുപ്പിൻ,
യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുപ്പിൻ.
2യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ;
വിശുദ്ധാലങ്കാരം ധരിച്ച് യഹോവയെ നമസ്കരിപ്പിൻ.
3യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു;
പെരുവെള്ളത്തിന്മീതെ യഹോവ,
മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.
4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;
യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;
യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
6അവൻ അവയെ കാളക്കുട്ടിയെപ്പോലെയും
ലെബാനോനെയും സിര്യോനെയും
കാട്ടുപോത്തിൻകുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;
യഹോവ കാദേശ്മരുവിനെ നടുക്കുന്നു.
9യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;
അതു വനങ്ങളെ തോലുരിക്കുന്നു;
അവന്റെ മന്ദിരത്തിൽ സകലവും മഹത്ത്വം എന്നു ചൊല്ലുന്നു.
10യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു;
യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11യഹോവ തന്റെ ജനത്തിനു ശക്തി നല്കും;
യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 29: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: