സങ്കീർത്തനങ്ങൾ 30
30
ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു;
നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു;
എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു
സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
2എന്റെ ദൈവമായ യഹോവേ;
ഞാൻ നിന്നോടു നിലവിളിച്ചു;
നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
3യഹോവേ, നീ എന്റെ പ്രാണനെ
പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു;
ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിനു
നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.
4യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിൻ;
അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്വിൻ.
5അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ;
അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്;
സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും;
ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
6ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്ന് എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
7യഹോവേ, നിന്റെ പ്രസാദത്താൽ നീ
എന്റെ പർവതത്തെ ഉറച്ചു നില്ക്കുമാറാക്കി;
നീ നിന്റെ മുഖത്തെ മറച്ചു, ഞാൻ ഭ്രമിച്ചുപോയി.
8യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;
യഹോവയോടു ഞാൻ യാചിച്ചു.
9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ
രക്തംകൊണ്ട് എന്തു ലാഭമുള്ളൂ?
ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
10യഹോവേ, കേൾക്കേണമേ;
എന്നോടു കരുണയുണ്ടാകേണമേ;
യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
11നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു;
എന്റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
12ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 30: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: