സങ്കീർത്തനങ്ങൾ 46

46
സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം.
1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;
കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
2അതുകൊണ്ട് ഭൂമി മാറിപ്പോയാലും,
പർവതങ്ങൾ കുലുങ്ങി സമുദ്രമധ്യേ വീണാലും,
3അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും
അതിന്റെ കോപംകൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
4ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ
ദൈവനഗരത്തെ, അത്യുന്നതന്റെ
വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.
5ദൈവം അതിന്റെ മധ്യേ ഉണ്ട്;
അതു കുലുങ്ങിപ്പോകയില്ല;
ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.
6ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;
അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ.
8വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ;
അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
9അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു;
അവൻ വില്ലാടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
10മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ;
ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും;
ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
11സൈന്യങ്ങളുടെ യഹോവ
നമ്മോടുകൂടെയുണ്ട്;
യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 46: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക