സങ്കീർത്തനങ്ങൾ 47
47
സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ;
ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
2അത്യുന്നതനായ യഹോവ ഭയങ്കരൻ;
അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു.
3അവൻ ജാതികളെ നമ്മുടെ കീഴിലും
വംശങ്ങളെ നമ്മുടെ കാല്ക്കീഴിലും ആക്കുന്നു.
4അവൻ നമുക്ക് നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു;
താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നെ.
5ദൈവം ജയഘോഷത്തോടും
യഹോവ കാഹളനാദത്തോടുംകൂടെ ആരോഹണം ചെയ്യുന്നു.
6ദൈവത്തിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ;
നമ്മുടെ രാജാവിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7ദൈവം സർവഭൂമിക്കും രാജാവാകുന്നു;
ഒരു ചാതുര്യകീർത്തനം പാടുവിൻ.
8ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ
ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;
ഭൂമിയിലെ പരിചകൾ ദൈവത്തിനുള്ളവയല്ലോ;
അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 47: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: