സങ്കീർത്തനങ്ങൾ 53
53
സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം.
1ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു;
നന്മ ചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാൺമാൻ
ദൈവം സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
4നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
ദൈവത്തോട് അവർ പ്രാർഥിക്കുന്നില്ല.
5ഭയമില്ലാതിരുന്നേടത്ത് അവർക്കു മഹാഭയമുണ്ടായി;
നിന്റെ നേരേ പാളയമിറങ്ങിയവന്റെ
അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ.
ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.
6സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ!
ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 53: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: