സങ്കീർത്തനങ്ങൾ 54
54
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോട്: ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചമച്ചത്.
1ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ;
നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ.
2ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;
എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
3അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു;
ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു;
അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല.
4ഇതാ, ദൈവം എന്റെ സഹായകനാകുന്നു;
കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്.
5അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും;
നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
6സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും;
യഹോവേ, നിന്റെ നാമം നല്ലത് എന്നു ചൊല്ലി ഞാൻ അതിനു സ്തോത്രം ചെയ്യും.
7അവൻ എന്നെ സകല കഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;
എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 54: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: