2 ദിന. 27
27
യെഹൂദാ രാജാവായ യോഥാം
1യോഥാം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മ യെരൂശാ സാദോക്കിന്‍റെ മകൾ ആയിരുന്നു.
2അവൻ തന്‍റെ അപ്പനായ ഉസ്സീയാവിനെപ്പോലെ യഹോവയ്ക്കു പ്രസാദമായത് ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിൽ അവൻ പ്രവേശിച്ചില്ല. ജനം വഷളത്തം പ്രവർത്തിച്ചുകൊണ്ടിരുന്നു.
3അവൻ യഹോവയുടെ ആലയത്തിന്‍റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്‍റെ മതിലും അവൻ വളരെ ദൂരം പണിതു. 4അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു. 5അവൻ അമ്മോന്യരുടെ രാജാവിനോട് യുദ്ധം ചെയ്തു അവരെ ജയിച്ചു; അമ്മോന്യർ അവന് ആ ആണ്ടിൽ നൂറു താലന്തു വെള്ളിയും പതിനായിരം കോർ ഗോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നെ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കണ്ടിവന്നു.
6ഇങ്ങനെ യോഥാം തന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ തന്‍റെ നടപ്പ് ക്രമപ്പെടുത്തിയതുകൊണ്ട് അവൻ അത്യന്തം ബലവാനായിത്തീർന്നു.
7യോഥാമിന്‍റെ മറ്റുള്ള പ്രവർത്തികളും അവന്‍റെ സകല യുദ്ധങ്ങളും അവന്‍റെ ജീവിതരീതികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 8വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു വര്‍ഷം യെരൂശലേമിൽ വാണു. 9യോഥാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്‍റെ നഗരത്തിൽ അടക്കം ചെയ്തു; അവന്‍റെ മകനായ ആഹാസ് അവനു പകരം രാജാവായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 27: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.