പുറ. 29
29
പുരോഹിതന്മാരുടെ ശുദ്ധീകരണം
1അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഇപ്രകാരം ചെയ്യേണം: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും 2പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; ഗോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കേണം. 3അവ ഒരു കുട്ടയിൽ വച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊണ്ടുവരേണം. 4അഹരോനെയും അവന്‍റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ട് കഴുകേണം. 5പിന്നെ വസ്ത്രം എടുത്ത് അഹരോനെ മേലങ്കിയും ഏഫോദിന്‍റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്‍റെ അരയ്ക്ക് ഏഫോദിന്‍റെ നടുക്കെട്ട് കെട്ടേണം. 6അവന്‍റെ തലയിൽ തലപ്പാവ് വച്ചു വിശുദ്ധപട്ടം അതിന്മേൽ വയ്ക്കേണം. #29:6 അവന്‍റെ തലയിൽ തലപ്പാവ് വച്ചു വിശുദ്ധപട്ടം അതിന്മേൽ വയ്ക്കേണം. പുറപ്പാട് 28:36 നോക്കുക 7പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം. 8അവന്‍റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കേണം. 9അഹരോന്‍റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട്#29:9 നടുക്കെട്ട് അവരെ സംബന്ധിച്ച് പൗരോഹിത്യം എന്നേക്കുമുള്ള ഒരു കല്പന ആയിരുന്നു കെട്ടി അവർക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്‍റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
10നീ കാളയെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്‍റെ പുത്രന്മാരും കാളയുടെ തലമേൽ കൈവയ്ക്കേണം. 11പിന്നെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം. 12കാളയുടെ രക്തം കുറെ നിന്‍റെ വിരൽകൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിക്കേണം. 13കുടൽ പൊതിഞ്ഞിരിക്കുന്ന #29:13 മേദസ്സ് - മാംസക്കൊഴുപ്പ്മേദസ്സ് ഒക്കെയും കരളിന്മേൽ ഉള്ള #29:13 വപ - തൊലിമേലുള്ള കൊഴുപ്പ്വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം. 14കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിൽ ഇട്ടു ചുട്ടുകളയേണം ഇത് പാപയാഗം.
15പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്‍റെ പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലമേൽ കൈവയ്ക്കേണം. 16ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 17ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്‍റെ കുടലും കാലും കഴുകി കഷണങ്ങളുടെ മേലും അതിന്‍റെ തലയുടെ മേലും വയ്ക്കേണം. 18ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം. ഇത് യഹോവയ്ക്ക് ഹോമയാഗം, യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നെ.
19പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്‍റെ പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലമേൽ കൈ വയ്ക്കേണം. 20ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം കുറെ എടുത്ത് അഹരോന്‍റെ വലത്തെ കാതിലും അവന്‍റെ പുത്രന്മാരുടെ വലത്തെ കാതിലും അവരുടെ വലത്തെ കയ്യുടെ പെരുവിരലിലും വലത്തെ കാലിൻ്റെ പെരുവിരലിലും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 21പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറച്ചെടുത്ത് അഹരോൻ്റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്‍റെ വസ്ത്രവും അവന്‍റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
22അത് കരപൂരണത്തിൻ്റെ ആട്ടുകൊറ്റൻ ആകയാൽ നീ അതിന്‍റെ മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും 23വലത്തെ #29:23 കൈക്കുറക് - കൈയുടെ മാംസമുള്ള ഭാഗംകൈക്കുറകും യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം. 24അത് എല്ലാം അഹരോന്‍റെ കയ്യിലും അവന്‍റെ പുത്രന്മാരുടെ കയ്യിലും വച്ചു യഹോവയുടെ സന്നിധിയിൽ #29:24 നീരാജനം - ഉഴിയുക, നീരാജനത്തോടുകൂടിയ യാഗമാണ് നീരാജനാർപ്പണംനീരാജനാർപ്പണമായി നീരാജനം ചെയ്യേണം. 25പിന്നെ അവരുടെ കയ്യിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇത് യഹോവയ്ക്ക് ദഹനയാഗം. 26പിന്നെ അഹരോന്‍റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അത് നിന്‍റെ ഓഹരിയായിരിക്കും.
27അഹരോന്‍റെയും അവന്‍റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും #29:27 ഉദർച്ചാർപ്പണം - ഉയർത്തി അർപ്പിക്കുകഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം. 28അത് ഉദർച്ചാർപ്പണമാകയാൽ യിസ്രായേൽ മക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്‍റെ പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അത് യിസ്രായേൽ മക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിൻ്റെ ഉദർച്ചാർപ്പണമായി, യഹോവയ്ക്കുള്ള ഉദർച്ചാർപ്പണം തന്നെ ആയിരിക്കേണം. 29അഹരോന്‍റെ വിശുദ്ധവസ്ത്രം അവന്‍റെ ശേഷം അവന്‍റെ പുത്രന്മാർക്കുള്ളതാകേണം; അത് ധരിച്ച് അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം. 30അവന്‍റെ പുത്രന്മാരിൽ അവനു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അത് ധരിക്കേണം.
31കരപൂരണത്തിൻ്റെ ആട്ടുകൊറ്റന്‍റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ചു പാകം ചെയ്യേണം. 32ആട്ടുകൊറ്റന്‍റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്‍റെ പുത്രന്മാരും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് തിന്നേണം. 33അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം#29:33 പ്രായശ്ചിത്തം പാപം ക്ഷമിക്കുക കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കുകയാൽ അന്യൻ തിന്നരുത്. 34കരപൂരണയാഗത്തിൻ്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പ് തീയിൽ ഇട്ടു ചുട്ടുകളയേണം; അത് വിശുദ്ധമാകയാൽ തിന്നരുത്. 35അങ്ങനെ ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും നീ അഹരോനും അവന്‍റെ പുത്രന്മാർക്കും ചെയ്യേണം; ഏഴു ദിവസം അവർക്ക് കരപൂരണം ചെയ്യേണം. 36പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായി അർപ്പിക്കേണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്യുകയും വേണം. 37ഏഴു ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
38യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടി വീതം എല്ലാ ദിവസവും നിരന്തരം അർപ്പിക്കേണം; 39ഒരു കുഞ്ഞാടിനെ രാവിലെ അർപ്പിക്കേണം; മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്ത് അർപ്പിക്കേണം. 40ഇടിച്ചെടുത്ത കാൽഹീൻ#29:40 കാൽഹീൻ ഒരു കിലോ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയമാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടി അർപ്പിക്കേണം. 41മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്‍റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കേണം. 42ഞാൻ നിന്നോട് സംസാരിക്കേണ്ടതിന് നിങ്ങൾക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം. 43അവിടെ ഞാൻ യിസ്രായേൽ മക്കൾക്ക് വെളിപ്പെടും. അത് എന്‍റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
44ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് ശുദ്ധീകരിക്കും. 45ഞാൻ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽ വസിക്കുകയും അവർക്ക് ദൈവമായിരിക്കയും ചെയ്യും. 46അവരുടെ മദ്ധ്യത്തിൽ വസിക്കേണ്ടതിന് അവരെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 29: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.