യെശ. 27
27
യിസ്രായേലിന്റെ വിമോചനം
1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ#27:1 വിദ്രുതസർപ്പമായ കുതിച്ചുപായുന്ന സർപ്പമായ. ലിവ്യാഥാനെയും വക്രസർപ്പമായ#27:1 വക്രസർപ്പമായ വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ. ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
2അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.
3“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും;
നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും;
ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു
ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.
4ക്രോധം എനിക്കില്ല;
യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും
എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു;
ഞാൻ അവയുടെ നേരെ ചെന്നു
അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
5അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച്
എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ;
അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ.”
6വരുംകാലത്ത് യാക്കോബ് വേരൂന്നുകയും
യിസ്രായേൽ തളിർത്തുപൂക്കുകയും
അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം
ഫലപൂർണ്ണമാവുകയും ചെയ്യും.
7യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ
യഹോവ യിസ്രായേലിനെ അടിച്ചത്?
യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ
അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്?
8ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍#27:8 യുദ്ധത്തില്‍ അളന്ന് പങ്കെടുപ്പിക്കുകയും
പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.
9ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും;
അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു;
അവൻ ബലിപീഠത്തിന്റെ കല്ല് എല്ലാം
ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ
അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും
ഇനി നിവിർന്നുനില്ക്കുകയില്ല.
10ഉറപ്പുള്ള പട്ടണം ഏകാന്തവും
മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും;
അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന്
അവിടെയുള്ള തളിരുകൾ തിന്നുകളയും.
11അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും;
സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും;
അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ;
അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല;
അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.
12ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. 13അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 27: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.