സങ്കീ. 129

129
ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന
ആരോഹണഗീതം.
1യിസ്രായേൽ പറയേണ്ടത്:
“അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
എങ്കിലും അവർ എന്നെ ജയിച്ചില്ല.
3ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു;
ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”
4യഹോവ നീതിമാനാകുന്നു;
അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു#129:4 അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു അവിടുന്ന് ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.
5സീയോനെ വെറുക്കുന്നവരെല്ലാം
ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.
6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ
കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
8“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”
എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 129: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക