സങ്കീ. 130

130
കരുണയ്ക്കായുള്ള പ്രാർത്ഥന
ആരോഹണഗീതം.
1യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
2കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ;
അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ.
3യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ
കർത്താവേ, ആര്‍ നിലനില്ക്കും?
4എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം
അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്.
5ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;
എന്‍റെ ഉള്ളം കാത്തിരിക്കുന്നു;
ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,
അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ
എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;
യഹോവയുടെ പക്കൽ കൃപയും
അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
8ദൈവം യിസ്രായേലിനെ അവന്‍റെ
സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 130: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക