സങ്കീ. 47
47
യഹോവ മഹാരാജാവാകുന്നു
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സകലജനതകളുമേ, കൈ കൊട്ടുവിൻ;
ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
2അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ;
അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
3കർത്താവ് ജനതകളെ നമ്മുടെ കീഴിലും
വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4അവിടുന്ന് നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു;
താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ. സേലാ.
5ദൈവം ജയഘോഷത്തോടും യഹോവ
കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു.
6ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ;
നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ.
7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു;
ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ.
8ദൈവം ജനതകളെ ഭരിക്കുന്നു;
ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;
ഭൂമിയിലെ പരിചകൾ ദൈവത്തിന്റെതല്ലോ;
അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 47: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.