സങ്കീ. 53

53
ദൈവനിഷേധം
സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്‍റെ ധ്യാനം.
1“ദൈവം ഇല്ല” എന്നു മൂഢൻ തന്‍റെ ഹൃദയത്തിൽ പറയുന്നു;
വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു;
നന്മ ചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണുവാൻ
ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
3എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുവൻപോലും ഇല്ല.
4നീതികേട് പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ?
അവർ എന്‍റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു#53:4 അവർ എന്‍റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു അപ്പം പോലെ അവർ എന്‍റെ ജനത്തെ തിന്നുകളയുന്നു;
ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.
5ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി;
ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ#53:5 ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ നിന്‍റെനേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ.
ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.
6സീയോനിൽനിന്ന് യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ!
ദൈവം തന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 53: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക