സങ്കീ. 86
86
എളിയവന്‍റെ പ്രാർത്ഥന
ദാവീദിന്‍റെ ഒരു പ്രാർത്ഥന.
1യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ;
ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
2എന്‍റെ പ്രാണനെ കാക്കേണമേ;
ഞാൻ അങ്ങേയുടെ ഭക്തനാകുന്നുവല്ലോ;
എന്‍റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
3കർത്താവേ, എന്നോട് കൃപയുണ്ടാകേണമേ;
ഇടവിടാതെ ഞാൻ അങ്ങേയോട് നിലവിളിക്കുന്നു.
4അടിയന്‍റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ;
യഹോവേ, അങ്ങയിലേക്ക് ഞാൻ എന്‍റെ ഉള്ളം ഉയർത്തുന്നു.
5കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും
അങ്ങേയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
6യഹോവേ, എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ;
എന്‍റെ യാചനകൾ ശ്രദ്ധിക്കേണമേ.
7അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ
എന്‍റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
8കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല.
അങ്ങേയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
9കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതകളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും;
അവർ അങ്ങേയുടെ നാമത്തെ മഹത്വപ്പെടുത്തും.
10അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?
അവിടുന്ന് മാത്രം ദൈവമാകുന്നു.
11യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ;
എന്നാൽ ഞാൻ അങ്ങേയുടെ സത്യത്തിൽ നടക്കും;
അങ്ങേയുടെ നാമത്തെ ഭയപ്പെടുവാൻ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
12എന്‍റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും;
അങ്ങേയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13എന്നോടുള്ള അങ്ങേയുടെ ദയ വലിയതാണല്ലോ;
അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിന്‍റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.
14ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു.
നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല.
15കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;
ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
16എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകേണമേ;
അങ്ങേയുടെ ദാസന് അങ്ങേയുടെ ശക്തി തന്ന്,
അങ്ങേയുടെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
17എന്നെ വെറുക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്
നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരേണമേ;
യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 86: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.