സങ്കീ. 93
93
ദൈവം നമ്മുടെ രാജാവ്
1യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു;
യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു.
ഭൂലോകം ഇളകാതെ ഉറച്ചുനില്‍ക്കുന്നു.
2അങ്ങേയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിയായുള്ളവൻ തന്നെ.
3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു;
പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;
പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
4സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും
ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
5അങ്ങേയുടെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ;
യഹോവേ, വിശുദ്ധി അങ്ങേയുടെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 93: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.