ഉത്ത. 1
1
1ശലോമോന്‍റെ ഉത്തമഗീതം.
മണവാട്ടി
2നീ നിന്‍റെ#1:2 നീ നിന്‍റെ അവന്‍ അവന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;
നിന്‍റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്.
3നിന്‍റെ തൈലം സുഗന്ധം പരത്തുന്നു;
നിന്‍റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു;
അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
4നിന്‍റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക;
രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു;
ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും;
നിന്‍റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും;
നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
5യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും
കേദാര്യ#1:5 കേദാര്യ കേദാര്‍-അറേബ്യയുമായി ബന്ധപ്പെട്ടു കിടക്കുന്ന യിശ്മായേല്യഗോത്രങ്ങളില്‍ ഒന്ന്. അവര്‍ സാധാരണയായി കറുത്ത കൂടാരങ്ങളില്‍ ആണ് വസിച്ചിരുന്നത്. അതുകൊണ്ട് കേദാര്‍ എന്നാല്‍ യുവതിയായ സ്ത്രീയുടെ കറുത്ത തൊലി എന്നര്‍ത്ഥമാക്കുന്നു. ഉല്പത്തി 25:13, യെശയ്യാവ് 21:16-17, സങ്കീര്‍ത്തനം 120:5 നോക്കുക. കൂടാരങ്ങളെപ്പോലെയും
ശലോമോന്‍റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
6എനിക്ക് ഇരുൾനിറം ആയതിനാലും,
ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്.
എന്‍റെ സഹോദരന്‍മാര്‍ എന്നോട് കോപിച്ചു,
എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി;
എന്‍റെ സ്വന്തം മുന്തിരിത്തോട്ടം#1:6 മുന്തിരിത്തോട്ടം മുന്തിരിത്തോട്ടം എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് യുവതിയായ സ്ത്രീയെയാണ് ഞാൻ കാത്തിട്ടുമില്ല.
7എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരുക:
നീ ആടുകളെ മേയിക്കുന്നത് എവിടെ?
ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ?
നിന്‍റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ
ഞാൻ അലഞ്ഞു തിരിയുന്നവളെപ്പോലെ#1:7 അലഞ്ഞു തിരിയുന്നവളെപ്പോലെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?
മണവാളൻ
8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ
ആടുകളുടെ കാൽച്ചുവട് പിന്തുടർന്ന്
ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ
നിന്‍റെ കുഞ്ഞാടുകളെ മേയിക്കുക.
9എന്‍റെ പ്രിയേ, ഫറവോന്‍റെ രഥത്തിന് കെട്ടുന്ന
പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.
10നിന്‍റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും
നിന്‍റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
11ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ
സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.
12രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ#1:12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ രാജാവ് തന്‍റെ കട്ടിലിന്‍മേല്‍ ഇരിക്കുമ്പോള്‍
എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ
കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
14എന്‍റെ പ്രിയൻ എനിക്ക് ഏൻഗെദി #1:14 ഏൻഗെദി ഏൻ-ഗെദി ചാവുകടലിന്‍റെ തെക്ക്പടിഞ്ഞാറ് തീരങ്ങളില്‍ കാണപ്പെട്ടുവരുന്ന മരുപ്പച്ച. വെള്ളത്തിന്‍റെ ഉറവ് ഉള്ളതുകൊണ്ട് ഫലഭൂയിഷ്ടമായ ഒരു സ്ഥലമായിരുന്നു മുന്തിരിത്തോട്ടങ്ങളിലെ
മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
15എന്‍റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;
നിന്‍റെ കണ്ണ് പ്രാവിന്‍റെ കണ്ണുപോലെ ഇരിക്കുന്നു.
16എന്‍റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
17നമ്മുടെ വീടിന്‍റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉത്ത. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.