സങ്കീർത്തനങ്ങൾ 8
8
സങ്കീർത്തനം 8
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
അങ്ങയുടെ മഹത്ത്വം അവിടന്ന്
ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ#8:2 ഗ്രീക്കു കൈ.പ്ര. നാവുകൾ വാഴ്ത്തിപ്പാടുന്നു. മത്താ. 21:16 കാണുക.
അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു
വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
3അവിടത്തെ വിരലുകളുടെ പണിയായ
ആകാശം,
അങ്ങു സ്ഥാപിച്ച
ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
4അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
5അങ്ങ് അവരെ#8:5 അഥവാ, മനുഷ്യപുത്രനെ ദൂതന്മാരെക്കാൾ#8:5 അഥവാ, ദൈവത്തെക്കാൾ അൽപ്പംമാത്രം താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ#8:5 അഥവാ, അവനെ മകുടമായി അണിയിച്ചിരിക്കുന്നു.
6അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;
സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
7ആടുകൾ, കന്നുകാലികൾ,
കാട്ടിലെ സകലമൃഗങ്ങൾ,
8ആകാശത്തിലെ പറവകൾ,
സമുദ്രത്തിലെ മത്സ്യങ്ങൾ,
സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
9ഞങ്ങളുടെ കർത്താവായ യഹോവേ,
അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”#8:9 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 8: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.