ആവർത്തനപുസ്തകം 32:39
ആവർത്തനപുസ്തകം 32:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ, ഞാൻ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
ആവർത്തനപുസ്തകം 32:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ ഞാൻ, ഞാൻ മാത്രം ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്; മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാൻ തന്നെയാണ്; എന്റെ കൈയിൽനിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല.
ആവർത്തനപുസ്തകം 32:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവൻ ഇല്ല.
ആവർത്തനപുസ്തകം 32:39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
ആവർത്തനപുസ്തകം 32:39 സമകാലിക മലയാളവിവർത്തനം (MCV)
“ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക! ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു, ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു, എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.