യിരെമ്യാവ് 22:15-16
യിരെമ്യാവ് 22:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേവദാരുകൊണ്ടു മികച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്ന് അവനു നന്നായിരുന്നു. അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അന്ന് അവനു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളത്? എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 22:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേവദാരുവിന്റെ കാര്യത്തിൽ മികച്ചവനായതുകൊണ്ടു നീ ശ്രേഷ്ഠനായ രാജാവാണെന്നു കരുതുന്നുവോ? നിന്റെ പിതാവ് രാജോചിതമായ ജീവിതമല്ലേ നയിച്ചത്? അയാൾ നീതിമാനും ധർമിഷ്ഠനുമായിരുന്നു; അന്ന് അയാൾക്കെല്ലാം ശുഭമായിരുന്നു. അയാൾ ദരിദ്രർക്കും എളിയവർക്കും നീതി നടത്തിക്കൊടുത്തു; അപ്പോൾ എല്ലാം നന്നായിരുന്നു; ‘എന്നെ അറിയുകയെന്നത് ഇതു തന്നെയല്ലേ’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 22:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് നീ രാജാവായിത്തീരുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? അത് അവന് നന്മയായിത്തീർന്നു. അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അതിനാൽ അവന് നന്മ ഭവിച്ചു; ഇതല്ലയോ എന്നെ അറിയുക എന്നുള്ളത്?” എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 22:15-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു. അവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 22:15-16 സമകാലിക മലയാളവിവർത്തനം (MCV)
“ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ നീ രാജാവായിത്തീരുമോ? നിന്റെ പിതാവ് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിരുന്നില്ലേ? അദ്ദേഹം നീതിയും ന്യായവും പ്രവർത്തിച്ചിരുന്നു, അതിനാൽ അദ്ദേഹത്തിനു സകലതും നന്മയായിത്തീർന്നു. അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു, അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു. എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.