സങ്കീർത്തനങ്ങൾ 23:2-3
സങ്കീർത്തനങ്ങൾ 23:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
സങ്കീർത്തനങ്ങൾ 23:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പച്ചപ്പുൽപ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്കു നവോന്മേഷം നല്കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം അവിടുന്ന് എന്നെ നേർവഴികളിൽ നയിക്കുന്നു.
സങ്കീർത്തനങ്ങൾ 23:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു; സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു. അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
സങ്കീർത്തനങ്ങൾ 23:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.