സങ്കീ. 23
23
യഹോവ ഇടയനാകുന്നു
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവ എന്റെ ഇടയനാകുന്നു;
എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
2പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;
സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.
3അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു;
തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും
ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;
അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ;
അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
5എന്റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;
എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു#23:5 എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക.
6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 23: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.