സങ്കീർത്തനങ്ങൾ 77:1-2
സങ്കീർത്തനങ്ങൾ 77:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവിടുന്ന് എന്റെ നിലവിളി ശ്രദ്ധിക്കും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
സങ്കീർത്തനങ്ങൾ 77:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവൻ എനിക്കു ചെവിതരും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
സങ്കീർത്തനങ്ങൾ 77:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ദൈവത്തോടു നിലവിളിക്കുന്നു, ഞാൻ അവിടുത്തോട് ഉച്ചത്തിൽ നിലവിളിക്കുന്നു. എന്റെ കഷ്ടകാലത്ത് ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു. രാത്രി മുഴുവൻ തളരാതെ ഞാൻ കൈ ഉയർത്തി പ്രാർഥിച്ചു, എങ്കിലും എനിക്ക്, ആശ്വാസം ലഭിച്ചില്ല.
സങ്കീർത്തനങ്ങൾ 77:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
സങ്കീർത്തനങ്ങൾ 77:1-2 സമകാലിക മലയാളവിവർത്തനം (MCV)
സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു. ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു; രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി, എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.