നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!ഉദാഹരണം
രക്ഷ: നിങ്ങളുടെയും ദൈവത്തിന്റെയും പങ്ക്
നിങ്ങളുടെ രക്ഷ രണ്ടു പ്രധാനപ്പെട്ട തീരുമാനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നു. അതിൽ ആദ്യത്തെ തീരുമാനം അനാദി കാലം മുന്നേ തന്റെ ഏക ജാതനായ പുത്രനെ നമ്മുടെ ഏക രക്ഷകനായി ഇൗ ഭൂമിയിലേക്ക് അയക്കനായി ദൈവം എടുത്തതാണ്. രണ്ടാമത്തേത് ദൈവപുത്രനെ നിങ്ങളുടെ സ്വന്ത രക്ഷകനായി സ്വീകരിക്കാൻ നിങൾ എടുക്കുന്ന തീരുമാനവും.
"കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല." എഫെസ്യർ 2:8-9
കൃപയെ അർഹതയില്ലാത്ത ദാനം ആയിട്ടാണ് നിർവ്വചിക്കുന്നത്. രക്ഷയിൽ ദൈവത്തിന്റെ പങ്കാണ് കൃപ, ഇൗ കൃപ മഹൽ ദാനമായ യേശുക്രിസ്തുവിലൂടെ ദൈവം മാനവജാതിക്ക് നൽകുന്നു. നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിന്റെ മുഴുവൻ തുകയും യേശു ക്രൂശിലൂടെ വീട്ടി. ദൈവകൃപയുടെ ആളത്വമായ യേശുവിലൂടെ ആണ് ഈ രക്ഷ നമുക്ക് കിട്ടിയത്, അല്ലാതെ നമ്മുടെ ഒരു പുന്യപ്രവർത്തിയിലൂടെയോ തുകവീട്ടലിലൂടെയോ അല്ല. നമ്മുടെ രക്ഷ നമുക്ക് സ്വയമായി സ്വായത്തമാക്കാൻ കഴിവുള്ളതല്ല; മറിച്ച് ഒരു വിലയും കൊടുക്കാതെ എല്ലാവർക്കും ലഭ്യമായിട്ടുള്ള സൗജന്യ ദാനം ആണ്.
വിശ്വാസം എന്നത് കാണാനോ അനുഭവിച്ചറിയനോ അറിയാൻ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ഒരു കാര്യം ഉണ്ട് എന്നുള്ളതിന്റെ ഉറപ്പാണ്. രക്ഷയിൽ നമ്മുടെ പങ്കിൽ വിശ്വാസവും ആവശ്യമാണ്, അങ്ങനെ വിശ്വാസത്താൽ, നമ്മുടെ സ്വന്ത തീരുമാനപ്രകാരം, യേശുവിനെ ജീവിതത്തിൽ നമ്മുടെ കർത്താവായി സ്വീകരിക്കുന്നത് വഴി നാം നമ്മെ തന്നെ ദൈവത്തിനു കീഴടക്കുന്നു. ദൈവത്തിന്റെ കൃപയേ വിശ്വാസത്താൽ യേശു ക്രിസ്തുവിലുടെ ലഭിച്ചിട്ട്, സംശയഭേദ്യമെന്യെ, മറ്റൊരുചോദ്യമില്ലതെ ദൈവത്തോട് കൂടെ ഒരു നിത്യതക്ക് നിങൾ നിശ്ചിതരായിരിക്കുന്നു. 100%
സുനിശ്ചിതമാണ് ഈ വസ്തുത.
പുന്യപ്രവർത്തികൾ നമുക്ക് രക്ഷ നേടിതരുന്നില്ല എങ്കിലും, യേശുവിനെ സ്വീകരിച്ചതിന് ശേഷം ക്രിസ്തീയ ജീവിതം നയിക്കുന്നതിൽ അത് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു.
"നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു." എഫെസ്യർ 2:10
ദൈവത്തിനു നമ്മെ ഓരോരുത്തരെ കുറിച്ചും പ്രതേകമായ പദ്ധതികളുണ്ട്, അതിന്റെ വിശദാംശങ്ങൾ കൈമാറപ്പെടുന്നത് നിങ്ങളും ദൈവവും തമ്മിൽ ആണ്. എന്നാൽ ദൈവത്തിന്റെ മക്കളെക്കുറിച്ച് ദൈവത്തിനു പൊതുവായ ഒരു പദ്ധതിയും ഉണ്ട്, അത് എന്തെന്നാൽ സൽപ്രവർത്തികളിലുടെ നമ്മുടെ വിശ്വാസം നാം പ്രവർത്തിപദത്തിലേക്ക് കൊണ്ടുവരണം എന്നതാണ്. അങ്ങനെ നാം ചെയ്യുമ്പോൾ, ദൈവത്തിനു നമ്മുടെ ജീവിതത്തിലുള്ള പദ്ധതിയുടെ പ്രധാനപ്പെട്ട ഒരു പങ്ക് നാം നിവർത്തിക്കുകയും, അവന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പ്രകാശിപ്പിക്കാൻ ഉള്ള മഹത്തരമായ അവസരം നമുക്ക് ഉണ്ടാകുകയും ചെയ്യുന്നു. രക്ഷ എന്നത് ഒരു പുതിയ തുടക്കവും, ഒരു അവസാനവും, ആഘോഷിക്കാനുള്ള ഒരു കാരണവും കൂടെ ആണ്. നിത്യമായ മാറ്റം ഉണ്ടായി, നിങൾ ഒരു പുതിയ സൃഷ്ടിയായി!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ജീവിതത്തിലെ മിക്ക തീരുമാനങ്ങളും ഏതെങ്കിലും ഒരു രീതിയിൽ പ്രാധാന്യമർഹിക്കുന്നു. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ഒന്ന് മാത്രമാണ്. ദൈവത്തിന്റെ സൗജന്യ ദാനമായ രക്ഷ എന്ന ഈ അസാധാരണമായ തീരുമാനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ലളിതമായ ഒരു വഴികാട്ടിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇവിടെ ആരംഭിക്കുക. ഡേവിഡ് ജെ. സ്വാൻഡ് എഴുതിയ “ഈ ലോകത്തിന് പുറത്ത്; വളർച്ചയിലേക്കും ലക്ഷ്യത്തിലേക്കും ക്രിസ്ത്യാനിക്ക് ഒരു വഴികാട്ടി” എന്ന പുസ്തകത്തിൽ നിന്ന് എടുത്തത്.
More
ഈ പ്ലാൻ നൽകിയതിന് ട്വന്റി 20 ഫെയ്ത്ത്, ഇൻകോർപ്പറേറ്റിന് ഞങ്ങൾ നന്ദിയർപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.twenty20faith.org/devotion1?lang=ml