പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

10 ദിവസത്തിൽ 5 ദിവസം

കലങ്ങാത്ത ഹൃദയം

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ എന്നിലും വിശ്വസിപ്പിൻ (യോഹന്നാൻ 14:1)

കലങ്ങാത്ത ഉറച്ച ഹൃദയം ദൈവത്തിൽ വിശ്വസിക്കുന്നവർക്കാണ് ലഭ്യമാകുന്നത്. അല്പ പ്രതികൂലങ്ങളുടെ മുമ്പിൽ തളർന്നുപോകുന്നതാണ് മിക്ക മനുഷ്യരുടെയും പ്രകൃതം. ധൈര്യപ്പെടുത്തുന്ന, പ്രാഗത്ഭ്യമുള്ള വാക്കുകൾക്ക് അത്തരം സാഹചര്യ ത്തിൽ പ്രസക്തിയുണ്ട്. ധൈര്യപ്പെട്ടിരിക്കാൻ പറയണമെങ്കിൽ അതിനു തക്കതായ കാരണം കൂടി കാണിക്കാനുണ്ടായിരിക്കണം, എങ്കിലേ ആളുകൾക്കു വിശ്വാസം വരൂ. വെള്ളത്തിൽ മുങ്ങുന്ന ഒരാളുടെ അടുത്തേയ്ക്കു തുഴഞ്ഞു ചെല്ലുന്ന ഒരു തോണി ചൂണ്ടി കാട്ടിയിട്ട് ഇനി പേടിക്കേണ്ട എന്നു പറഞ്ഞാൽ അയാൾ അതിൽ ആശ വെയ്ക്കും . കലങ്ങി പോകേണ്ട എന്നു പറയുന്ന കർത്താവ് ഇവിടെ വിരൽ ചൂണ്ടുന്നതു സ്വർഗത്തിലേയ്ക്കാണ്. എന്റെ പിതാവിന്റെ ഭവ നത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട് എന്നതാണല്ലോ തുടർന്നു വരുന്ന വാക്യം. ആ വീടിനുള്ള യോഗ്യത ബോധ്യം വന്ന ഹൃദയമാണുള്ളതെങ്കിൽ ആ കാഴ്ചയിൽ ധൈര്യപ്പെട്ടു ഹൃദയം ബലപ്പെടും. ഒരു വീട്ടിൽ വിരുന്നു ചെന്നാൽ ആ വീട്ടിലെ ആരുടെയെങ്കിലും ഒരു മുറിയോ കിടക്കയോ തല്ക്കാലത്തേയ്ക്ക് സന്തോഷത്തോടെ അവർ വിട്ടുതരുമായിരിക്കും. എന്നാൽ ഇതു അപ്രകാരം താത്ക്കാലികമല്ല, നമുക്കായി തന്നെ പണിയുന്നതാണ്. ഇത്തരം കാര്യങ്ങൾ കാണുകയും വിശേഷങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ ആരോഗ്യം പ്രാപിക്കുന്ന ഹൃദയം ഏതാണ്? അത് ഭൗതീക ശരീരത്തെ ജീവസുറ്റതാക്കുന്നതിനു രക്തം പമ്പുചെയ്യുന്ന അക്ഷരീക ഹൃദയമല്ല. ഭോഗേച്ഛകളുടെ നിവർത്തീകരണത്തിലൂടെ മനുഷ്യനിലെ ജഡീക പ്രകൃതിയെ സജീവമാക്കുന്ന, പിശാചിനടിമപ്പെട്ട ജഡീക മനുഷ്യന്റെ ഹൃദയവുമല്ല. ഒരു ആത്മമനുഷ്യന്റെ ഉള്ളിൽ യേശുവിന്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധ ഹൃദയമുണ്ട്. മാൻ നീർത്തോടിനായി കാംക്ഷിക്കുന്നതുപോലെ യഹോവയോടു ചേരുവാൻ കാംക്ഷിക്കുന്ന ഹൃദയം. ആ ഹൃദയത്തോടാണ് യേശു സംസാരിക്കുന്നത്. അതെ, ഈ ലോകത്തിന്റെ വർത്തമാനങ്ങളാൽ നമ്മുടെ ആ ഹൃദയം കലങ്ങരുത്.

തിരുവെഴുത്ത്

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.

More

ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org